ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

ജീവിതത്തിലേക്കു കാലെടുത്തുവെച്ച നാളുകൾ സ്വർഗീയമായിരുന്നു എനിക്ക്‌. ഗ്രാമത്തിലെ കണ്ണീർ പുഴയോടും മരങ്ങളോടും ഓരോ ചെറു പ്രാണികളോടും എന്തിനേറെ ആ മണൽതരിയോട് പോലും ഞാനെങ്ങനെ യാത്ര പറഞ്ഞുവെന്നറിയില്ല. നിനക്ക് നല്ലതേ വരൂ എന്ന് അനുഗ്രഹിച്ചപ്പോഴും ശാപമായിട്ടാണ് എനിക്ക് തോന്നിയത്.

എല്ലാവരോടും യാത്ര പറഞ്ഞ് ഡോക്ടർ ആവാനായി ആ നരകത്തിലേക്ക് ഞാൻ പുറപ്പെട്ടു. ആദ്യമൊക്കെ വലിയ പാടായിരുന്നു. അവിടെ, അവിടവുമായി പൊരുത്തപ്പെടാൻ. പിന്നീട് സ്വപ്നങളുടെ വലിയ ഭാരം തലയിലേറിയതിനാൽ, ഇണങ്ങി ഞാൻ ആ നാടിനോട്.

എന്റെ ഗ്രാമത്തെക്കാൾ വിഭിന്നമായ അവസ്ഥയായിരുന്നു അവിടെ.

കെട്ടിട സമുചയങ്ങൾ, അവിടുത്തെ ചവറുകൾ പുറകിലൂടെ ഒഴുകുന്ന ആ പുഴയിൽ നിക്ഷേപിക്കുന്നു . രണ്ടു നഗരങ്ങൾക്ക് ഒരു multi speciality hospital എന്ന തോതിൽ ആതുരാശ്രയ കെട്ടിടങ്ങൾ വർധിക്കുന്നു. മാലിന്യങ്ങളെല്ലാം ഒരു സ്ഥലത്ത് കുമിഞ്ഞ് കൂടുന്നു, വഴിയിലുപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിനെ ആഹാരമാക്കുന്ന മിണ്ടാപ്രാണികൾ. ഇതാണോ പരിസ്ഥിതി ? ഇതാണോ ലോകം ?

കാറിലൂടെ ദിവസവും ഹോസ്റ്റലിൽ നിന്നും കോളേജിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും കാണുന്ന കാഴ്ചകൾ എന്നെ ഏറെ അസ്വസ്ഥനാക്കി ഇതിനെതിരെ എങ്ങനെയെങ്കിലും പ്രതികരിക്കണമെന്നുണ്ടായിരുന്നു എനിക്ക്. എന്റെ കോളേജിലെ സഹപാഠികളായിരുന്നു ശ്യാമും അബിയും.ഒരു ദിവസം ഞാൻ അവരെയും കൂട്ടി ബീച്ചിലേക്ക് പോയി. നടക്കുന്നതിനിടയിൽ ഞാൻ അവരോട് പറഞ്ഞു:- ടാ നമ്മുടെ നാട് തികച്ചും മാറിപ്പോയിരിക്കുന്നുവല്ലേ ? വികസനങ്ങൾ ഏറുന്തോറും മാലിന്യങളും കുന്നുകൂടുകയല്ലേ ? പരിസ്ഥിതിയിലും മനുഷ്യന്റെ മനസ്സിലും മാലിന്യങൾ കുന്നുകൂടുന്ന ഈ നീച അവസ്ഥ എത്ര നാളിനി കാണണം.?" അപ്പോൾ ശ്യാം പറഞ്ഞു :-നീ എന്താ ഉദ്ദേശിക്കുന്നെ ? " അപ്പോൾ ഞാൻ പറഞ്ഞു "ടാ നമുക്കിതിനെതിരെ പ്രതികരിക്കണ്ടെ"? അബി:-എങ്ങനെ? "സോഷ്യൽ മീഡിയയിലൂടെ, നാട്ടിൽ നിന്ന് മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന കാക്കരശി നാടകത്തിലൂടെ." ശ്യാം :- കൊള്ളാം പക്ഷെ വല്ലതും നടക്കോ? അബി :-നമുക്ക് നോക്കാം ശ്രമിച്ചാൽ നടക്കാത്താതായി വല്ലതുമുണ്ടോ?. "അതേടാ, നമുക്ക് ശ്രെമിക്കാം നമ്മുടെ നാടിനു വേണ്ടിയല്ലേ. ഒരാളെങ്കിലും നന്നായാൽ നമ്മൾ വിജയിച്ചില്ലേ ?" ശ്യാം:-അതെ എന്താ നിന്റെ പ്ലാൻ. നമുക്ക് script തയ്യാറാക്കണം. മാലിന്യപ്രശ്നം, തെരുവ് നായ്ക്കളുടെ ആക്രമണവും അതിന്റെ കാരണവും, മനുഷ്യൻ ചെയ്യുന്ന അപരാധങ്ങളായ അഴിമതി, കൊല, വിശ്വാസവഞ്ചന, ശുചിത്വമില്ലായ്‌മ വർധിച്ചുവരുന്ന ആശുപത്രികൾ ഇത്തരത്തിൽ ഉള്ളവയുടെ കാരണങ്ങളും, അത് കാരണമായി ഉണ്ടാകുന്ന പ്രശ്നങ്ങളും, ഇവയുടെ പരിഹാരങ്ങളും ഇവയെല്ലാം ഉൾപ്പെടുത്താം. അബി:-" കൊള്ളാം, script എഴുതാൻ രെഞ്ചുവിനോട് പറയാം. മറ്റുള്ളവയൊക്കെ ഓരോരുത്തരോടായി ഏർപെടുത്താം. ശ്യാം:- അതുതന്നെ. അങ്ങനെ ഞങ്ങളെല്ലാം ഏർപ്പാടാക്കി. നാടകം ഷൂട്ട്‌ ചെയ്ത് ഞങ്ങളുടെ youtube channel ൽ പോസ്റ്റ്‌ ചെയ്തു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഞങ്ങളുടെ വീഡിയോ ലക്ഷകണക്കിന് ആൾക്കാർ കണ്ടു. പ്രതീക്ഷിച്ചതിനേക്കാൾ ഏറെ നല്ല മറുപടിയാണ് കാണികളിൽ നിന്ന് ലഭിച്ചത്. ലോകത്തിന്റെ ഇന്നത്തെ നീചമായ പരിസ്ഥിതിയുടെ ദൃശ്യാവിഷ്കാരമാണ് ഞങ്ങൾ ലോകർക്കായി കാഴ്ച വെച്ചത്. അതിന്റെ പരിഹാരമുൾപ്പെടെ പങ്കു വെച്ചതിനാൽ അത് എല്ലാവർക്കുമിടയിൽ നല്ലൊരു സ്വാധീനം ചെലുത്തി.

ഇന്ന് ഈ പുരസ്‌കാരം വാങ്ങുന്ന അവസരത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. ഈ ഒരു വർഷം കൊണ്ട് ഇവിടെ എന്തൊക്കെ സംഭവിച്ചുവോ, അതുപോലെ ഇനിയുള്ള പത്തു വർഷം കൊണ്ട് ഈ നാടിനെ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചത് പോലുള്ള ഒരു നാടാക്കി മാറ്റാൻ നമുക്ക് സാധിക്കും. അന്ന് ഞാൻ ശാപമായി കരുതിയ അനുഗ്രഹങ്ങളെ ഇന്ന് ഞാൻ അനുഗ്രഹങ്ങളായി തന്നെ കാണുന്നു ഇന്ന് എൻ്റെ മുന്നിൽ ഒരു സ്വപ്നമുണ്ട് , നിങ്ങളിലും ഒരു സ്വപ്നമുണ്ട്. ശുചിത്യമുള്ള, ഭയമില്ലാത്ത, ആരോഗ്യമുള്ള എല്ലാവിധ മാലിന്യങ്ങളിൽ നിന്നും മുക്തമായ ഒരു നാളെയെ സൃഷ്ടിക്കുക.... , അതിനായി ഞങ്ങൾ പ്രവർത്തിച്ചു, പ്രവർത്തിച്ചു കൊണ്ടേയിരിക്കും.

സഫിയ എസ്
8A ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ