ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്
വിദ്യാർത്ഥികളിൽ ഗണിതത്തോടുള്ള അഭിരുചി വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓരോ മാസവും വൈവിധ്യമാർന്ന പ്രവർത്തനം സംഘടിപ്പിക്കുന്നതിനാണ് ക്ലബ് ശ്രമിക്കുന്നത്. ആദ്യ മാസത്തിൽ തന്നെ ക്ലാസ്സ് തലത്തിൽ വിദ്യാർഥികൾക്കിടയിൽ അഭിരുചി പരീക്ഷ നടത്തുകയും ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ സമർത്ഥരായ വിദ്യാർത്ഥികളുടെ കൂടെ സഹകരണത്തോടെ മുന്നോട്ട് കൊണ്ട് വരുന്നതിനായി ക്ലാസ്സ് തല റിസോഴ്സ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുകയുണ്ടായി. ഗണിത ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം നല്കി. ഈ കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. കൂടാതെ geometric chart മത്സരം നടത്തി, വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.