ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില അരുതുകൾ

പ്രാദേശികമായ ചില അരുതുകൾ
പൊട്ടിയ കണ്ണാടി നോക്കരുത്.

നനഞ്ഞ കൈ കൊട്ടരുത്.

പുസ്തകത്തിൽ ചവിട്ടരുത്.

സന്ധ്യയ്ക്ക് തുണി അടിച്ചു നനയ്ക്കരുത്.

നനഞ്ഞ കൈ കൊട്ടരുത്.

പുസ്തകത്തിൽ ചവിട്ടരുത്.

സന്ധ്യയ്ക്ക് തുണി അടിച്ചു നനയ്ക്കരുത്.

മുറം ചാരി വയ്ക്കരുത്.

പിറന്നാളിനു വയസ്സു പറയരുത്.

നിലവിളക്ക് ഊതി കെടുത്തരുത്.

അത്താഴപ്പട്ടിണി കിടക്കരുത്.

രാത്രി യാത്ര പറയരുത്.

ത്രിസന്ധ്യയ്ക്ക് ഉറങ്ങരുത്.

നേരുനടയിൽ കിടന്ന് ഉറങ്ങരുത്.

ഗ്രഹണത്തിന് ഭക്ഷണം കഴിക്കരുത്.

കമിഴ്ന്ന് കിടന്നുറങ്ങരുത്.

തലവഴി മൂടരുത്.

തലയണയിൽ ഇരിക്കരുത്.

അമ്മിമേൽ ഇരിക്കരുത്.

ഉണ്ണുമ്പോൾ സംസാരിക്കരുത്.

ഉണ്ടു കഴിഞ്ഞാൽ ഇല മടക്കണം.

വെറും പാത്രം നൽകരുത്.

അമ്മി മറികടക്കരുത്.

ഉണർന്നാൽ പായ് മടക്കണം.

കറിവേപ്പില കൈയിൽ കൊടുക്കരുത്.

കപ്പി കകരയരുത്.

വലതുവാക്കെഴുന്നേൽക്കണം.

കടുകു കളയരുത്.

വറ്റ് ഇടാതെ വെള്ളം കൊടുക്കരുത്.

ചക്കപ്പഴം തിന്നിട്ട് കൈകഴുകരുത്.

കരിന്തിരി കത്തരുത്.

നേരുനട മറയ്ക്കരുത്.

സന്ധ്യയ്ക്ക് മുറ്റമടിക്കരുത്.

ഇരുട്ടുവീണശേഷം തുളസിപ്പൂവ് പറിയ്ക്കരുത്.

കാലാട്ടരുത്.

കൈ ചൂണ്ടരുത്.

കാലിൻമേൽ കാൽ കയറ്റി ഇരിക്കരുത്.

വെള്ളിയാഴ്ച്ച പണം കൈമാറരുത്.

നിഴൽ നോക്കി കളിക്കരുത്.

അടവെച്ച മുട്ട മാനം കാണരുത്.

വെറും തൊട്ടിലാട്ടരുത്.