ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/കയർ

Schoolwiki സംരംഭത്തിൽ നിന്ന്
കയർ

എന്തിനീ ഭൂമി
എന്തിനീ ലോകം
ദ്രോഹിക്കുന്ന മനസ്സുമായി....
ആടി നിൽക്കുന്നു നാലു കാലുകൾ
ഒരു കയർത്തുമ്പിൽ നിർജ്ജീവം
ലോകത്തെ കാണ്മൂ തുറിച്ച നാല് കണ്ണുകൾ
ജീവനില്ലെന്നാകിലുമതിന്നാഴങ്ങളിൽ
മിന്നുന്നു ഭയത്തിൻ നിഴലാട്ടം
മാറണമെത്ര പുല്കിയെന്നാകിലും
മായുമോ ആത്മാവിനേറ്റ ക്ഷതങ്ങൾ
നഖങ്ങളാൽ വ്രണപ്പെടുത്തി
ചുണ്ടുകളാൽ കോർത്തെടുത്തു
പൃഥ്‌വിയുടെ മണ്ണിൽ പിറന്ന കഴുകന്മാർ
പാപിയാകുന്നു ലോകവും ഭൂമിയും
അമ്മമാർ തൻ കണ്ണുനീരിതു പ്രളയമാകാം
നെഞ്ചത്തലച്ചു കരയുന്നതു ഭൂമിതൻ
മാറുപിളർന്നതാകാം
മേഘവിസ്‌ഫോടനങ്ങളിൽ ചിറകരിഞ്ഞു
വീഴട്ടെ കഴുകന്മാർ .....
കണ്ണുനീരിന്നൊഴുക്കിനാൽ
കടലെടുക്കട്ടെ ഭൂമി
പിന്നെ ഭൂമി പിറക്കട്ടെ
പുതിയതായ്, പുതിയതായ്.....

ജാനകി വേണുഗോപാൽ
9 B ഗവ.വി&എച്ച്.എസ്.എസ്. ആര്യനാട്,
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത