ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രവർത്തനങ്ങൾ/2025-26
ശാസ്ത്രമേള 20025 സെപ്റ്റംബർ 22
സെപ്റ്റംബർ 22 ആം തിയതി ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ഐടി മേള നടന്നു കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു പിടിഎ പ്രസിഡൻറ് മേള ഉദ്ഘാടനം ചെയ്തു

പ്രവേശനോത്സവം 2025

ജൂൺ രണ്ടാം തീയതി തിങ്കൾ അധ്യാപകരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ ദിനമായിരുന്നു. വേനലവധി കഴിഞ്ഞ് വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്. 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ശ്രീ. മൻമോഹൻ അവർകൾ ഉത്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ശ്രീ സജി കെ. എസ് അധ്യ ക്ഷനായിരുന്നു. പുതിയ കുട്ടികളെ വിളക്ക് തെളിയിച്ച് സ്വീകരിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. അച്ചടക്കവും പഠനപഠനേതര പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ തീരുമാനമെടുത്ത ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയാണ് സ്കൂളിന്റെ മികവിന്റെ പ്രധാന കാരണം.അതോടൊപ്പം ഓഫീസ് സ്റ്റാഫും പിടിഎയും എസ്എംസിയും കൈകോർത്താണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
പരിസ്ഥിതിദിനം 2025 ജൂൺ 5
പരിസ്ഥിതി ദിനാഘോഷത്തോടെനുബന്ധിച്ച് പ്രത്യേക ആസം ബ്ലി നടത്തി. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ വച്ചു.
| Home | 2025-26 |