ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഒരുമയുടെ മഹത്വം
ഒരുമയുടെ മഹത്വം
പണ്ട് പണ്ട് യൂറോപ്പിൽ അലക്സാണ്ടർ എന്ന ഒരു നാവികൻ ജീവിച്ചിരുപ്പുണ്ടായിരുന്നു. ലോകം ചുറ്റിസഞ്ചരിക്കാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അദ്ദേഹത്തിന് അലൻ എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കപ്പൽ യാത്ര നടത്തുന്നത്. മറീന എന്ന കപ്പലിൽ ആണ് യാത്ര. ഇരുവരും ഇഴപിരിയാത്ത സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ അലൻ അഹങ്കാരിയും സ്വാർത്ഥനും ആയിരുന്നു. ആരുടെ വാക്കുകളും ചെവിക്കൊള്ളാത്ത ഒരു തന്നിഷ്‌ടക്കാരൻ. ഒരിക്കൽ അലക്സാണ്ടറും അലനും പിന്നെ കുറേ സുഹൃത്തുക്കളും ചേർന്ന് യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് മറീന കപ്പലിൽ യാത്രതിരിച്ചു. ഏകദേശം അൻപത് പേർ ആ കപ്പലിൽ ഉണ്ടായിരുന്നു."എനിക്ക് കപ്പലിൻറ പകുതി ഭാഗം വേണം. ദാ ഈ വര നോക്കൂ അലക്സാണ്ടർ ഇത്രയും ഭാഗം എൻറയാണ് ". വരയിലേക്ക് കൈ ചൂണ്ടികൊണ്ട് അലൻ പറഞ്ഞു. "അതിനെന്താ അത്രയും ഭാഗം നിനക്കു തന്നെ" അലക്സാണ്ടർ പറഞ്ഞു. രണ്ടു ദിവസത്തിനകം അവർ കടലിന്റെ മധ്യത്തിൽ എത്തി. അപ്പോൾ ബുദ്ധിശൂന്യനായ അലന് ഒരു വിദ്യ തോന്നി.കപ്പലിനകത്ത് ഒരു നീന്തൽക്കുളം നിർമ്മിച്ചാലോ!. കൂട്ടുകാരുമൊത്ത് കളിക്കാമല്ലോ. അലൻ ചിന്തിച്ചു. അല്പസമയം കഴിഞ്ഞ് ഉറക്കമുണർന്ന അലക്സാണ്ടർ കാണുന്നത് കപ്പലിൽ ദ്വാരം ഇടുന്ന അലനെയാണ്. "ഹേയ് അലൻ നീ എന്താണ് ചെയ്യുന്നത് . ".അലക്സാണ്ടർ ദേഷ്യപ്പെട്ടു. ഈ സമയം മറു യാത്രക്കാർ ഉറങ്ങുകയായിരുന്നു. "ഞാൻ എൻറെ സ്ഥലത്ത് എന്തും ചെയ്യും. നിനക്കെന്താ?" അലൻ ഉച്ചത്തിൽ പറഞ്ഞു അലനെ പിൻതിരിപ്പിക്കാൻ അലക്സാണ്ടർ ശ്രമിച്ചെങ്കിലും നടന്നില്ല. കുറച്ചു സമയത്തിനു ശേഷം കപ്പലിൽ വെള്ളം കയറാൻ തുടങ്ങി. അലക്സാണ്ടറും അലനും സുഹൃത്തുക്കളും കടലിൽ വീണു. അവരുടെ നിലവിളി ആരുകേൾക്കാൻ.അവരെ രക്ഷിക്കാൻ ആരുമെത്തിയില്ല.അലക്സാണ്ടറും അലനും സുഹൃത്തുക്കളും കടലിൽ മുങ്ങി മരിച്ചു. ഒരാളുടെ ബുദ്ധിശൂന്യതക്ക് എല്ലാവരം ബലിയാടായി. നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. നമ്മൾ ഒരാളുടെ അശ്രദ്ധ ചിലപ്പോൾ ഒരു സമൂഹത്തെ മൊത്തത്തിൽ നാശത്തിലേക്ക് നയിച്ചേക്കാം. ഈ കഥയിൽ അലൻറ പ്രവൃത്തി മൂലം എല്ലാവരും ദുരിതത്തിന് ഇരയായി. അതിനാൽ എല്ലാവരും ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുക. നമുക്കൊരുമിച്ച് കൊറോണക്കെതിരെ പോരാടാം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ