ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1915ൽ സ്കൂൾ സ്ഥാപിതമായി. 1961 ൽ ഹൈസ്കൂൾ ആയി ഉയ൪ത്തി. പിന്നീട് 1990 ൽ വൊക്കേഷണൽ ഹയ൪ സെക്ക൯ഡറി ആരംഭിച്ചു. 1998 -ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട, ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവ൪ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1915കളിൽ നി൪മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.01-06-2018ൽ സ്ക്കൂൾ ഹൈടെക്ക് ആക്കുന്നതിനുളള ഉദ്ഘാടനം നടത്തി.കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള എല്ലാ കുട്ടികൾക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാൻ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.

ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങൾ നമ്മുടെ സ്ക്കൂളിൽ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തിൽ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാൻ നാം ബാധ്യസ്ഥരാണ്.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം