ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/രോഗവിമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവിമുക്തി


"ശുചിത്വത്തിന് വേണ്ടി നമ്മുക്ക് ഒരുമിച്ച് കൈകോർക്കാം" . ഒരു വീട്ടിൽ മുത്തശ്ശിയും ദേവൻ എന്ന കൊച്ചുമോനും താമസിച്ചിരുന്നു. ദേവന്റെ അച്ഛനും അമ്മയും ഒരുവർഷം മുൻപ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. ദേവനെ വളർത്തുന്നത് അവന്റെ മുത്തശ്ശിയാണ്. വളരെ വൃത്തിഹീനമായ പരിസരം ആണ് അതുപോലെ തന്നെ വളരെ ദയനീയമാണ് അവർ താസിക്കുന്ന വീടും. ഓടുകൾ പൊട്ടിയതും ഒരു മഴ പെയ്താൽ ചോർന്നൊലിക്കുന്നതുമായ ഒരു കൊച്ച് വീട്ടിൽ ആണ് അവർ താമസിക്കുന്നത്. വീടിനടുത്ത് തന്നെ റബ്ബർ തോട്ടം മറ്റുമാണ്. അങ്ങനെയിരിക്കെ ആ പ്രദേശത്ത് ആരോഗ്യപ്രവർത്തകർ വന്നു.ദേവന്റെ വീട്ടിലും അവർ ചെന്നു. വീടിന്റെ പരിസരം നോക്കിയപ്പോൾ മുട്ടത്തോടിലും ചിരട്ടകളിലും കെട്ടിനിൽക്കുന്ന വെള്ളവും അലക്ഷ്യമായി ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്നതും ആണ് ആരോഗ്യപ്രവർത്തകർ നിരീക്ഷിച്ചപ്പോൾ കണ്ടത്. ഇതൊക്കെ കണ്ട് ആരോഗ്യപ്രവർത്തകർ ദേവനോട് പറഞ്ഞു 'മോനെ ഈ വീടും പരിസരവും ഒക്കെ വൃത്തിയോടെ സൂക്ഷിക്കണം ഇങ്ങനെ വൃത്തിഹീനമായി ഇട്ടിരുന്നാൽ പല പല മാറാവ്യാധികൾ നമ്മളെ തേടി വരും' എന്നിട്ട് അവർ പറഞ്ഞു മോനെ നമ്മുടെ വീടും പരിസരവും മാത്രമല്ല നമ്മളും വൃത്തിയായി ഇരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുകൾ ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുത്തശ്ശിയോടും ദേവനോടും ആരോഗ്യപ്രവർത്തകർ പറഞ്ഞു ഈ വീടും പരിസരവും നിങ്ങളെക്കൊണ്ട് ആക്കുന്ന വിധം വൃത്തിയായി സൂക്ഷിക്കുക. ഇത്രയും പറഞ്ഞ് ആരോഗ്യപ്രവർത്തകർ മടങ്ങി. പിറ്റേദിവസം രാവിലെ തന്നെ ദേവൻ സുഹൃത്തുക്കളെയും കൂട്ടി പരിസരവും വീടും വൃത്തിയാക്കാൻ തുടങ്ങി. ഇങ്ങനെ വൃത്തിയാക്കുന്നതിനിടയിൽ അവന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു ഇങ്ങനെ എന്തിനാണ് ചെയ്യുന്നത്. അപ്പോൾ ദേവൻ പറഞ്ഞു നമുക്ക് പകർച്ച പനി പോലത്തെ മാറാവ്യാധികൾ തടയുന്നതിനുവേണ്ടി നമ്മൾ ഒരുമിച്ച് വീടും പരിസരങ്ങളും വൃത്തിയാക്കേണ്ടത് നമ്മുടെ കടമയാണ്. അങ്ങനെ അവർ എന്നും വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചു.

Anaswara.J
9 E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ