ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/തന്റെ ആഗ്രഹങ്ങളിൽ ജീവിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
തന്റെ ആഗ്രഹങ്ങളിൽ ജീവിച്ച പെൺകുട്ടി


ഒരു കൊച്ചു ഗ്രാമം അരുവികളും പുഴകളും കടവ് തോണികളും വൻമരങ്ങളും കൊച്ചുകൊച്ചു സുന്ദരമായ വീടുകളും ഉള്ള ഒരു കൊച്ചു ഗ്രാമമായിരുന്നു ദേവു എന്ന ഒരു കൊച്ചു പെൺകുട്ടിയുടെത്. എല്ലാവരുടെയും ഓമന ആയിരുന്നു അവൾ ആ ഗ്രാമത്തിലെ എല്ലാം ആയിരുന്നു അവൾ അരുവിയിൽ ഉം പുഴയിലും ഒക്കെ കളിച്ചു നടന്ന കുട്ടി അവൾക്ക് എന്ത് ദുഃഖം വന്നാലും പങ്കുവെച്ചിരുന്നത് ആ പ്രകൃതിയിലെ കിളികളോടും പനിനീർ ചെടികളോടു ഒക്കെയായിരുന്നു അവൾ പഠിത്തത്തിൽ മുൻപിലായിരുന്നു എല്ലാവരിൽനിന്നും അവളായിരുന്നു സ്കൂളിൽ ഒന്നാമത് . അവൾക് അവളുടെ ഗ്രാമത്തിലെ പുഴയേയും ചെടികളെയും കുന്നുകളെയും ഒക്കെ ഒരുപാട് ഇഷ്ടമായിരുന്നു അതുപോലെതന്നെ അവൾക്ക് ഇഷ്ടമായിരുന്നു പനിനീർച്ചെടി രാവിലെ എഴുന്നേറ്റ് അവൾ എന്നും പനിനീർച്ചെടി ക്ക് വെള്ളം ഒഴിക്കും ആയിരുന്നു അതിന് രാവും പകലുമില്ലാതെ അവൾ പരിപാലിക്കും ആയിരുന്നു അവൾ പഠിക്കുന്ന കുട്ടി ആയതുകൊണ്ട് തന്നെ അവളുടെ അമ്മ പറയും ഉയർന്ന പഠിക്കാനായി നഗരത്തിലെ സ്കൂളിൽ ചേർത്ത പഠിപ്പിക്കണമെന്ന് എന്നാൽ അതിന് അവൾക്ക് വീട് മാറേണ്ടി വരും എന്നാൽ ആ ഗ്രാമത്തെയും അവിടുത്തെ മരങ്ങളെയും ചെടികളെയും വിട്ടുപോകാൻ അവൾക്ക് താൽപര്യമില്ലായിരുന്നു അവൾ അമ്മയോട് പറയും നമുക്ക് ഗ്രാമം വിട്ടു പോകണ്ട എന്ന് എന്നാൽ പെട്ടെന്ന് തന്നെ അവൾക്ക് വീട് മാറേണ്ടിവന്നു നഗരത്തിലേക്ക് വീടുമാറി അവിടത്തെ ഉയർന്ന സ്കൂളിൽ ചേർത്തു അവിടെ അവളെ പറിച്ചു നട്ട അനുഭവം ആയിരുന്നു അവൾക്ക് അവളുടെ പ്രിയ പനിനീർച്ചെടി നഷ്ടമായി ആയി ഗ്രാമം നഷ്ടമായി അവൾ ഒരുപാടു വേദനിച്ചു എന്നാൽ അവളുടെ ഒരേ ഒരു ആഗ്രഹമായിരുന്നു അവൾ വളർന്ന അവളുടെ ഗ്രാമം കാണാൻ പോകണം എന്നത് അവളുടെ പനിനീർച്ചെടി നഷ്ടമായതുപോലെ ഈ ആഗ്രഹം നഷ്ടപ്പെടുത്താതെ അവർ മനസ്സിൽ സൂക്ഷിച്ചു വെയിലും മഞ്ഞും മഴയും വരുകയും പോവുകയും ചെയ്തു അതു പോലെ അവളും അവളുടെ ആഗ്രഹവും വളർന്നു അവൾ വലുതായി അവളുടെ ആഗ്രഹം സാക്ഷാൽക്കരിക്കാൻ തീരുമാനിച്ചു അവൾ തന്റെ ഗ്രാമത്തിലേക്ക് പോകാൻ തയ്യാറായി അവളുടെ മനസ്സ സന്തോഷിച്ചു വണ്ടിയിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് അവൾ പണ്ട് കണ്ടാഗ്രാമത്തിന്റെ ഓർമ്മകളായിരുന്നു അവൾ ഗ്രാമത്തിലെത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് അവൾ കാണാൻ ആഗ്രഹിച്ചതല്ല ആ ഗ്രാമം ഇല്ല പുഴയില്ല മരങ്ങളില്ല അതിനുപകരം കൂറ്റൻ കെട്ടിടങ്ങൾ പാഞ്ഞുപോകുന്ന വണ്ടികൾ നഗരമായി മാറി അവളുടെ ആ പച്ചപ്പ് നിറഞ്ഞ ഗ്രാമം ഇല്ല അവൾ അതിൽ ഒരുപാട് ദുഃഖിച്ചു. അവളുടെ ആഗ്രഹം നടക്കാത്തതിൽ അല്ല ആ പച്ചപ്പ് നിറഞ്ഞ ഗ്രാമം നഷ്ടമായിരുന്നു ദുഃഖം.

ANANYA S
9 E ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ