ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/ജനാല

Schoolwiki സംരംഭത്തിൽ നിന്ന്
ജനാല

മഴ, അവളെ എന്നും ഞാൻ പ്രണയിച്ചിരുന്നു പലപ്പോഴും അവൾക്കെഴുതുന്ന ലേഖനങ്ങൾ ആക്കാറുണ്ടെന്റെ ഡയറിയുടെ താളുകൾ. അനുപ്രതാപ് എന്ന ഈ മാധ്യമപ്രവർത്തകനെ ചിലപ്പോഴെങ്കിലും ഒരു സാധാരണ നാട്ടിൻപുറത്ത് കാരനാക്കുന്നതവളാണ്. ആ സ്പർശനത്തിൽ ഞാനെന്റെ ഓർമകളിലേക്കോടുന്നു.പക്ഷെ! ഇന്ന്....... ഇന്നവൾ കരയുകയാണ്. ഈ ജനാലയിലൂടെ അവളെ നോക്കി നിൽക്കുമ്പോൾ ഞാനതറിയുന്നു. വാരിപുണരാൻ അവൾ ഓടിയെത്തുന്ന അവളുടെ ഭൂമിയെ മഹാമാരി കവർന്നുകൊണ്ടിരിക്കുന്നു. അവൾ കരയുന്നുണ്ട് എന്നാൽ ഈ ഞാനോ.....? എന്റെയീ വർഗ്ഗമോ.....? ഞങ്ങൾക്ക് കരയാൻ, ഭയപ്പെടാൻ ഒരുപക്ഷെ തന്നെപ്പറ്റി സ്വയമൊന്ന് ചിന്തിക്കാൻ സാധിക്കുന്നില്ല. ലോകരാജ്യങ്ങളെ ഇന്നൊരു മഹാവിപത്തിന്റെ കൈക്കുള്ളിലാണ്. ഒരുപക്ഷെ പ്ലേഗിനു ശേഷം വന്ന ഏറ്റവും വലിയ ശത്രു. ചൈനയിൽ നിന്ന് തുടങ്ങി ലോകത്തെ കാർന്നു തിന്നാൻ കാത്തിരിക്കുന്ന കൊറോണ വൈറസ്. ജനുവരി 30 -ന് നമ്മുടെ കേരളത്തിൽ കൊറോണ സ്‌ഥിതീകരിക്കുന്നു. ആ ദിവസം തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാനൊരു മാധ്യമപ്രവർത്തകനാണ്. വിശദവിവരങ്ങൾ അന്വേഷിച്ചറിയണം.ആദ്യം വിവരങ്ങൾ ശേഖരിക്കണം എന്നു മാത്രമുള്ള മനസ്സ്. എന്നാൽ രോഗബാധിതരുടെ എണ്ണം ഒന്നിൽ നിന്ന് മൂന്നായി മാറി വീണ്ടും വർദ്ധനവ്. പിടഞ്ഞു എന്റെയെന്നല്ല വാർത്തകൾ ആദ്യം കിട്ടാൻ ഓടിപിടക്കുന്ന ഓരോ മധ്യപ്രവർത്തകനും ഒന്ന് പിടഞ്ഞു. പക്ഷെ ഒരു നിമിഷ!ഞങ്ങൾ വാർത്തകൾക്ക് പിന്നാലെ പോകണം. കാരണം അതാണ് ഒരു മാധ്യമപ്രവർത്തകന്റെ ധർമം. അവിടെനിന്നും ഓട്ടം തുടരുകയാണ്. ദിവസേനയുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക സ്ഥിതീകരണം, വാർത്താസമ്മേളനം, കൃത്യമായ കണക്ക് വിവരങ്ങൾ, മാർച്ച്‌ 23 ലെ ജനതകർഫ്യു, 21 ദിവസത്തെ lockdown......സാമൂഹികകാലം പ്രഖ്യാപിച്ചിട്ടും ജനങ്ങൾ കൂട്ടംകൂടി നിന്നതിനെ വർത്തയാക്കിയപ്പോൾ അവരുടെ ചോദ്യം "നിങ്ങളും ഞങ്ങളെ പോലെയല്ലേ, നിങ്ങൾക്കീ ലോക്ക്ഡോണും സോഷ്യൽഡിസ്റ്റൻസിങ്ങും ബാധകമല്ലേ " ശ്രദ്ധിക്കാത്ത മട്ടിൽ നിന്നപ്പോഴും മനസ്സ് പറയുന്നുണ്ടായിരുന്നു "വീട്ടിൽ ഇരുന്ന് അപ്പപ്പോൾ വിവരങ്ങൾ നിങ്ങളെ അറിയിച്ചും ജാഗരൂകർ ആക്കിയും ആരോഗ്യപ്രവർത്തകർക്കും ജനസേവകന്മാർക്കും ഒപ്പം ഞങ്ങളുമുണ്ട് ചേട്ടാ.... മാധ്യമപ്രവത്തകർ". ലോകത്തിൽ പതിനേഴര ലക്ഷം കവിഞ്ഞു ഇന്ത്യയിൽ പതിനായിരത്തിനോട് അടുക്കുന്നു കേരളത്തിൽ നാനൂറോടും മരണസംഖ്യ ഉയരുന്നു രോഗം ഭേദമായവരും ചെറിയതോതിൽ വർധിക്കുന്നു. അങ്ങനെ ആശങ്കയും ആശ്വസവും കലർന്ന വാർത്തകൾ പകർത്തുമ്പോഴും വായിക്കുമ്പോഴും ഞങ്ങളിൽ ഭാവങ്ങൾ വരുന്നില്ല. കോവിഡ് -19 പകർന്നു പിടിക്കുമ്പോഴും ക്യാമറയുമായി ഇറങ്ങാൻ പ്രേരിപ്പിക്കുന്നത് ഒരേയൊരു വികാരമാണ് "ഞാൻ മാധ്യമ പ്രവർത്തകനാണ്, എന്നെ എന്റെ ജനങ്ങൾക്ക് ആവശ്യമുണ്ട് എന്നിലൂടെ അവർ ലോകത്തെ അറിയുന്നു ". ലോകത്തെ സമ്പന്ന രാജ്യങ്ങളായ അമേരിക്ക, സ്പെയിൻ, ഇറ്റലി, ചൈന, ഫ്രാൻസ് എന്നിവിടങ്ങളെ കോവിഡ് 19 നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും അവിടെ ജനങ്ങൾ വിവരങ്ങൾ അറിയുന്നു. മനസ്സിൽ 'ഞാൻ ' എന്ന് ചിന്തിക്കാതെ ഞാനൊരു 'മാധ്യമം ' എന്ന് ചിന്തിക്കുന്നവർ ഭയത്തെ മാറ്റിവയ്ക്കുന്നത് കൊണ്ടല്ലേ അത്. വീട്ടിൽ എത്തി മാസ്കും ഗ്ലൗസും അടപ്പുള്ള വേസ്റ്റ് ബക്കറ്റിൽ ഇട്ട് കൈയും കാലും മുഖവുമെല്ലാം സോപ്പ് ഉപയോഗിച്ചു കഴുകി എവിടെയും തൊടാതെ മുറിയിൽ പോയി കുളിച്ചു വന്ന് ഈ ജനാലക്കരികിൽ എന്റെ പ്രണയിനിയെ നോക്കി നിൽക്കുമ്പോൾ ഡയറിയുടെ താളുകൾ കാറ്റത്ത് മറിയുകയാണ്. അതിലെവിടെയോ എന്നോ കുറിച്ചിട്ടത് വായിച്ചു 'ഞാനൊരു ജന്നലയാണ്. ഈ ലോകത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ട ഒരു ജനാല. കാഴ്ച്ചകൾ വികാരമുണർത്തുമ്പോഴും അതിനെ ഉള്ളിലൊതുക്കി എന്നിലൂടെ കാണുന്നവന് തുറന്നു കൊടുക്കുന്നൊരു ജനാല 'അമ്മയുടെ വിളി കേട്ട് കോണിപ്പടികൾ ഇറങ്ങുമ്പോൾ മനസ്സിൽ എന്നോ കോറിയിട്ട ഏതോ മഹാന്റെ വാക്കുകൾ ഓർക്കുകയാണ് അനുപ്രതാപ് എന്ന ഈ ജനാല "In the darkest time, hope is something you give yourself" ഈ ഇരുട്ടിൽ നിന്ന് നാം പുറത്തുകടക്കുക തന്നെ ചെയ്യും. പൊരുതി ജയിച്ചവർ തന്നെയാണ് എന്നും ചരിത്രം. നമ്മുടെ കുട്ടികൾ ഈ ജയത്തിന്റെ ചരിത്രവും കോരിത്തരിപ്പോടെ പഠിക്കട്ടെ........

Niranjana S R
9 D ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ