മലയാളികളാണുനാം കേരളീയർ
നിപയെയും പ്രളയത്തെയും
വിജയിച്ചതുപോലെ വിജയിക്കും
നമ്മൾ കോവിഡിനെയും.
മലയാളികളാണുനാം നന്മനിറഞ്ഞവർ
ലോകത്തിൻ അഭിമാനമാണുനാം
ദൈവത്തിൻ സ്വന്തം നാടാണിത്
കോവിഡിനെ തുരത്തും നമ്മൾ.
മലയാളികളാണുനാം സന്മനസ്സുള്ളവർ
നാടിൻ അഭിമാനമാകണം
ഞങ്ങൾ കോവിഡിനെ ആട്ടിയോടിക്കും
വരുംതലമുറയ്ക്കായ്.
മലയാളികളാണുനാം ധൈര്യശാലികൾ
ധൈര്യശാലികൾ ഒത്തൊരുമിച്ചാൽ
നമുക്കെന്തിനെയും അതിജീവിക്കാം.