ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ നന്മയുള്ള മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുള്ള മനസ്സ്

ഒരു മനോഹരമായ പ്രഭാതം അവധി ദിവസമായതിനാൽ അതിരാവിലെ തന്നെ മനു ഉണർന്നു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് അച്ഛൻറെ അനുവാദവും വാങ്ങി ബീച്ചിൽ കളിക്കാൻ പോകുന്നത് പതിവായിരുന്നു .ബീച്ചിലെ പാർക്കിൽ എത്ര കളിച്ചാലും മതിവരില്ല മണൽതരികളിൽ ചവിട്ടിയും കടൽ തിരകളിൽ കുളിച്ചും കളിച്ചും ചിരിച്ചും നിന്നാൽ സമയം പോകുന്നത് അറിയില്ല.

ഒരു ദിവസം കളിക്കുന്നതിനിടയിൽ ആണ് ബീച്ച്൯െ അവസ്ഥ മനുവും കൂട്ടുകാരും ശ്രദ്ധിച്ചത് . ഉപയോഗിച്ച് വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ചപ്പുചവറുകളും നിറഞ്ഞ് വൃത്തിഹീനമായ ബീച്ച്൯െ അവസ്ഥ അവരുടെ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചു . അതിനാൽ ബീച്ചും പരിസരവും വൃത്തിയാക്കാൻ അവർ തീരുമാനിച്ചു .ബീച്ചിൽ വരുന്നവരോട് ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അവർ അഭ്യർത്ഥിച്ചു . ബീച്ചിൽ വരുന്നവർ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന കുപ്പികളും പ്ലാസ്റ്റിക് കവറുകളും അതാത് വേസ്റ്റ് ബോക്സിൽ തന്നെ നിക്ഷേപിക്കാൻ അവർ പറഞ്ഞു .

മനുവും കൂട്ടുകാരും അവിടെയെല്ലാം വൃത്തിയാക്കാൻ തുടങ്ങി. കൊച്ചു കുട്ടികൾ വൃത്തിയാക്കുന്നത് കണ്ട് മുതിർന്നവരും അവരോടൊപ്പം കൂടി. മുതിർന്നവർ മനുവി൯െയു൦ കൂട്ടുകാരുടെയു൦ പ്രവർത്തിയെ അഭിനന്ദിച്ചു. ബീച്ചും പരിസരവും വൃത്തിയാക്കിയ ശേഷം മനോഹരമായ ചെടികൾ വച്ചു പിടിപ്പിച്ചു. ആ കുഞ്ഞുങ്ങളുടെ പ്രവർത്തി കാണുന്നവരുടെ എല്ലാം മനംകവർുന്ന കാഴ്ചയായിരുന്നു.

നമ്മുടെ വീടും പരിസരവും ഇന്നുമുതൽ നാം തന്നെ വൃത്തിയായി സൂക്ഷിക്കു൦ എന്ന് അവർ പ്രതിജ്ഞ ചെയ്തു.

വിശ്വജിത്ത് ആർജെ
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ