ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

ആ ആഗതമാം ഗർത്തത്തിലേക്കിനിയും
പോകുന്നുവോ നീ........
ആ മരണതാഴ്വരയിലേക്കിനിയും
മടങ്ങുകയാണോ നീ.......
തിരിച്ചുവരുവാനാക്കില്ലൊരിക്കലും ഇനിയൊരിക്കലും
പഴയ ഗ്രാമസങ്കല്പങ്ങൾക്ക്
വിരാമമിടുകയാണോ നീ......
നാഗരികയുടെ വിഴപ്പല്ല് നിന്നെ കാർന്നു തിന്നുകയാണോ......
വരും തലമുറയ്ക്ക് കേട്ടുണരാനാണെങ്കിലും
ബാക്കി വച്ചേക്കു നീയാ ഗ്രാമം
പച്ചപ്പിന്റെ നിഴലണിഞ്ഞ എന്റെ നാടേ
നഷ്ട മാതൃകയാണോ നീ.....
കാണില്ല നിൻ മുമ്പിൽ
കണിക്കൊന്നയോ കിളി കൊഞ്ചലോ
മരം കോച്ചുന്ന തണുപ്പോ വിഴപ്പുക തുപ്പുന്ന അംബര ചുംബികളെയാണോ
പാല പൂത്ത പാതയോരങ്ങളെ
മാലിന്യ കുമ്പാരമാക്കുകയാണോ നീ...
പാതി മാഞ്ഞ സന്ധ്യപാതിരാ പൂ പൊഴിക്കും
പാതയിലേക്കും പൂത്തുലഞ്ഞ പൂക്കളിലേക്കും
സുഗന്ധം വമിക്കുന്ന കാറ്റിലേക്കും
മടങ്ങുവാൻ നിനക്കശയില്ലേ...
ഒരു തൈ നടാം നമുക്കിന്നു
പരിസ്ഥിതിയെ സംരക്ഷിക്കാൻ

നവീൻ എ വി
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത