ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവനം ?

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം  ?

അകലെ നിന്നു മഹാമാരിതൻ ശബ്ദം
 നാം കരുതി അത് അകലെയാണെന്ന്
അകലം കുറഞ്ഞത് നാമറിഞ്ഞീല്ല
ഒടുവിലതു അരികിൽ എത്തും വരെ.
അരികിൽ ഉണ്ടായിരുന്നവരെല്ലാം അകലെയായ്
അതിൽ ചിലർ ദൂരവേ പോയ്മറഞ്ഞു
ഇനിയുള്ളവർ വീണ്ടും അരികിലാവണമെങ്കിൽ
നാമിപ്പോൾ കുറച്ചുനാൾ അകന്നിരിക്കാം.
ഒരു മനസ്സായി പൊരുതിടാം നാമെല്ലാം
വിജയം നമുക്ക് ലഭിക്കും വരെ
നമ്മുടെ ധീരമാം കരുതലിൻ കൈകളാൽ
കോവിടാം വ്യാധിയെ നീക്കീടുവാൻ.
എത്ര സൗന്ദര്യമായിരുനന്നാളുകൾ
ഞാനറിഞ്ഞില്ല അന്നീ സൗന്ദര്യവും
ഇനിയും നാമത് നേടിടും അല്പനേരം
ശാന്തമായിരുന്നിടാൻ മനസ്സുവന്നാൽ.

Nandana R Sham
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത