ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര/അക്ഷരവൃക്ഷം/മഴയനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
മഴയനുഭവം

മഴ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മഴ കാണാനും മഴയത്ത് നനയാനും നമുക്കെല്ലാം ഏറെ ഇഷ്ടമാണ്. മഴയെ അതിനരികിൽ ഇരുന്ന് നോക്കികൊണ്ടിരിക്കാൻ എന്തു രസമാണെന്നോ. മഴത്തുള്ളികൾ മാനത്തുനിന്ന് വീഴുന്നത് സ്വർണ്ണനൂലുകൾ തൂങ്ങിയാടുന്നതുപോലെയാണ്. മഴയത്ത് ഇരുന്ന് കളിക്കാൻ ആ‍ർക്കാണിഷ്ടമല്ലാത്തത്. പെയ്തുതോർന്ന മഴ ബാക്കിയാക്കിയ മുറ്റത്തെ വെള്ളക്കെട്ടിൽ കാൽ ഇട്ട് ഇരിക്കുവാനും കടലാസുവള്ളമുണ്ടാക്കി ഒഴുക്കിവിടാനും ഒത്തിരി ഇഷ്ടമാണ്. തവളകളും മീനുകളും മഴവെള്ളത്തിൽ നീന്തി തുടിക്കുന്നതും ഊത്തകളിച്ച് വരുമ്പോൾ അവയെ പിടിക്കാൻ ചൂണ്ടയുമൊറ്റാലുമായി കൂട്ടരുമൊന്നിച്ച് പോകുന്നതും മനസ്സിലെ മായാത്ത ചിത്രങ്ങളാണ്. വാഴപ്പിണ്ടിച്ചങ്ങാടങ്ങളും അക്കരയിക്കരെ ആറിന് കുറുകെ നീന്തുന്നതും മലമ്പോട്ടിട്ട് കളിക്കുന്നതും മഴ സമ്മാനിച്ച അനുഭവങ്ങളാണ്. ഈ അനുഭവങ്ങളാണ് നമ്മെ നാടിന്റെ ഗൃഹാതുരത്വത്തിലേക്ക് എന്നെന്നും വേരുറപ്പിച്ച് നിർത്തുന്ന സ്മരണകളാകുന്നത്.

അമല ബേബി
6 എ ഗവ.യൂ.പി.സ്കൂൾ ചെമ്മനത്തുകര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം