ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യ അഭ്യസിക്കാൻ സവർണരായ ആളുകൾക്ക് മാത്രം അവകാശമുണ്ടായിരുന്നകാലത്ത് പാവപ്പെട്ട സാധാരണ മനുഷ്യരെ അക്ഷരം പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്ഇന്നുകാണുന്ന പല പൊതുവിദ്യാലയങ്ങളും സ്ഥാപിക്കപെട്ടത് നമ്മുടെ വിദ്യാലയമായ കടമ്പേരി ഗവ: യു.പി.സ്കൂളിന്റെ പിറവി തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്.1933 മാർച്ച്‌ 22 നാണ് നമ്മുടെ വിദ്യാലയം സ്ഥാപിച്ചത്.മത ന്യൂനപക്ഷങ്ങളായ മുസ്ലിം കുട്ടികളുടെ പഠനം ഒരത്യാവശ്യ ഘടകമായി ഉയർന്നുവരികയും,അതിന്റെ പേരിൽ ഒരു വിദ്യാലയം അംഗീകരിച്ചു വാങ്ങുകയും ചെയ്തു. ബക്കളം കേന്ദ്രമാക്കി "ബക്കളം മാപ്പിള എലിമെന്ററി സ്കൂൾ" എന്നതായിരുന്നു നമ്മുടെ സ്കൂളിന്റെ ആദ്യ നാമം. പി.എൻ. കണ്ണൻ നായർ മാസ്റ്റർ,മൂസാൻകുട്ടി മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.ശ്രീ.പി. ബാലകൃഷ്ണൻ മാനേജർ സ്ഥാനം ഏറ്റെടുത്തതോടെ സ്കൂൾ ഇന്നുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു.തളിപറമ്പ് ബ്ലോക്കിന്റെ സഹായത്തോടെയാണ് ഇന്നുള്ള പഴയ കെട്ടിടം പണി കഴിപ്പിച്ചത്.സ്കൂളിന്റെ പണി നടക്കുന്ന സമയത്ത് സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള തോട്ടിൻ കരയിലെ പീടികത്തിണ്ണയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957 ജൂലായി മാസം സ്കൂൾ മാനേജ്‌മന്റ്‌ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ വന്നു.ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലാവധി"ഒക്ടോബർ 31" നു അവസാനിച്ചതോടെ സ്കൂൾ കേരളാ ഗവർമെന്റിന്റെ അധീനതയിലായി. സ്കൂൾ കെട്ടിടവും സ്ഥലവും ഫർണിച്ചറുമെല്ലാം സർക്കാരിലേക്ക് സൗജന്യമായി വിട്ടുകൊടുത്തു. ഗവ: യു.പി.സ്കൂൾ കടമ്പേരി എന്ന പേരിൽ ഗവ:സ്കൂളായി മാറി. പന്ത്രണ്ടു മുസ്ലീം കുട്ടികളായിരുന്നു ആദ്യരജിസ്റെർ പ്രകാരമുള്ള പഠിതാക്കൾ. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കുകൊണ്ടിട്ടുള്ള ശ്രീ.പി.എൻ.കണ്ണൻ നായർ മാസ്റ്റർ ആയിരുന്നു ആദ്യ അദ്യാപകൻ.1990 ലായിരുന്നു ഇന്നു കാണുന്ന രീതിയിലുള്ള രണ്ടുനില കെട്ടിടം പണികഴിപ്പിച്ചത്. ശ്രീ.വിദ്വാൻ ഒ.ടി.കരുണാകരൻ മാസ്റ്റർ,വിദ്വാൻ .യം.കുഞ്ഞിരാമൻ നമ്പ്യാർ,ശ്രീ.നാരായണൻ മാസ്റ്റർ,ശ്രീ.പി.വി.കെ.കടമ്പേരി മാസ്റ്റർ,തുടങ്ങിയ പ്രഗല്ഭരായ അധ്യാപകരും ഒട്ടനവധി പേരുകേട്ട വ്യക്തികളും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു.ശ്രീ.പീലെരി ഒതേനൻ വൈദ്യരുടെ നാമം കൂടി ഈ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്‌. നാടിന്റെ സാമൂഹിക,സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത്‌ ഒരു തിളങ്ങുന്ന നക്ഷത്രമായി കടമ്പേരി ഗവൺമെന്റ് യു.പി.സ്കൂൾ ഇന്നും തലയുയർത്തി നിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം