ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത ശാസ്ത്ര പ്രദർശനം

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്ര ബോധവും, യുക്തിചിന്തയും, അടിസ്ഥാന ഗണിത നൈപുണിയും വികസിപ്പിക്കാൻ സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബ് ശ്രമിക്കുന്നുണ്ട്. ഗണിതത്തിൽ താല്പര്യമുള്ള 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. കോ വിഡ് പശ്ചാത്തലത്തിലും കഴിഞ്ഞ 2 വർഷങ്ങളിൽ ഓൺലൈനിലും ,ഓഫ് ലൈനിലുമായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ ഗണിത ക്ലബ്ബിന് കഴിഞ്ഞു.ഭാസ്കരാചാര്യൻ,രാമാനുജൻ, ശകുന്തളാ ദേവി തുടങ്ങിയ ഗണിത ശാസ്ത്ര പ്രതിഭകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ കണ്ടെത്തിയ ഗണിത പസ്സിൽ ഗയിംസ് ,നിർമ്മിതികൾ ക്ലബ്ബ് പ്രവർത്തനത്തിൽ ഇൾപ്പെടുത്തുന്നുണ്ട്. സംഖ്യാ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ നിർമ്മിതികൾ, പ്രദർശിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നുണ്ട്. ഗണിതത്തോടു ബന്ധപ്പെട്ട പല വിധ നൈപുണികൾ(Skills) വികസിപ്പിക്കാൻ സ്കൂൾ തല മേളകൾ സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ സഹകരണത്തോടെ ഗണിത ലാബ് ക്രമീകരിച്ചിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും ഗണിത ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വലിയ മുടക്കം വരാതെ നടത്താൻ മുൻവർഷങ്ങളിലേത്പോലെ ഈ വർഷവും സാധിച്ചു.