ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.പുരുഷോത്തമൻ തമ്പി ആയിരുന്നു. 1960-61 -ൽ എസ്.എസ്.എൽ.സി പരീക്ഷാ സെൻറർ അനുവദിച്ചു കിട്ടി. 2800-ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂൾ 1984-ൽ രണ്ടായി വിഭജിക്കപ്പെട്ടു- ഗേൾസ് സ്കൂൾ ഇവിടെനിന്ന് 50 മീറ്റർ. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയിട്ട് 50 വർഷം തികയുന്ന 2009-10 അധ്യയനവർഷം സുവർണ ജൂബിലി വർഷമായി ആഘോഷിച്ചു .ഒരു വർഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാർ നിർവ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ പൂർവ്വ അധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയിൽ ആഘോഷ പരിപാടികൾ സമാപിക്കും.2012-ൽ ഈ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു .രണ്ടായിരത്തിഇരുപത്തി മൂന്ന് -ഇരുപത്തിനാലു അധ്യയന വർഷത്തിൽ പെൺകുട്ടികൾക്കും പ്രവേശഃശ്ശനം അനുവദിച്ചു അനുവദിച്ചു സർക്കാർ ഉത്തരവിറക്കി

കല കായിക രംഗങ്ങളിലും ശാസ്ത്രമേളകളിലും കുട്ടികൾ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങളും ലഭിക്കാറുണ്ട് കുട്ടികൾക്ക് പഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുക വഴി അവരുടെ ആത്മവിശ്വാസം ഉയർത്താൻ അനുയോജ്യമായ ഒരു ഭൗതിക അന്തരീക്ഷമാണ് വിദ്യാലയത്തിൽ നിലനിൽക്കുന്നത്