ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
സംഖ്യാ പ്രധാനമായ ഭാഷയാണ് ഗണിതം.സംഖ്യകളിലൂടെ ലോകത്തെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് ഗണിതത്തിന്റെ അടിസ്ഥാന സ്വഭാവം. "ശാസ്ത്രങ്ങളുടെ ശാസ്ത്രം" എന്നറിയപ്പെടുന്ന ഗണിതത്തോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്നതിനാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. വസ്തുതകളെ കൃത്യമായി വിശകലനം ചെയ്യാൻ സാധിക്കുന്നത് സംഖ്യകളിലൂടെയാണ്.
കുട്ടികളിൽ ഗണിതവൈദഗ്ധ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതശാസ്ത്രത്തോട് താല്പര്യം വർദ്ധിപ്പിക്കുന്നതിനുമായി നിരവധി സെമിനാറുകളും മത്സരങ്ങളും നടത്തിവരുന്നു. ക്ലബ്ബിൽ രസകരമായ കളികൾ, മോക്ക് മത്സരങ്ങൾ,ഗണിതക്വിസ്, പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തി. ഇതിലൂടെ കുട്ടികളിൽ പ്രശ്നപരിഹാര കഴിവ്, വിമർശനാത്മക ചിന്ത, യുക്തിചിന്ത ഇവ വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.ജൂൺ 29 ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനത്തോടനുബന്ധിച്ചു വിധമത്സരങ്ങൾ സംഘടിപ്പിച്ചു.പൊതുവെ ബുദ്ധിമുട്ടേറിയ ഗണിതപഠനം വളരെ ലളിതമാക്കാനും ഗണിതം ആസ്വദിച്ചു പഠിക്കാനും ഗണിതക്ലബ്ബ് സഹായകമാകുന്നു.
കുട്ടികളിലുള്ള ഗണിതപരമായ കഴിവുകൾ ഗണിതാധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് രൂപീകരിച്ചത്. അതുപോലെ പൊതുവേ കുട്ടികൾക്ക് കഠിനവും വിരസവുമായ ഗണിതപഠനം ലളിതവും രസകരവുമാക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നുണ്ട്. ക്ലബ്ബ് രൂപീകരിച്ച ദിവസം മുതൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1 മണി മുതൽ 1.40 വരെ കുട്ടികൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവരെ ഗണിതമേളയിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുന്നതിനും ക്ലബ്ബ് പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. സർവ്വോപരി നിത്യജീവിതത്തിലെ ഗണിത സന്ദർഭങ്ങളെ യുക്തിചിന്തയോടെ സമീപിക്കാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ ഓരോ കുട്ടിയെയും പ്രാപ്തരാക്കുന്നു.