ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ചൈനയിലെ വുഹാൻ നഗരത്തിലെ ഒരു മാർക്കറ്റിൽ 2019ഡിസംബർ മാസത്തിൽ വ്യാപിച്ചു തുടങ്ങിയതാണ് കോവിഡ്-19 എന്ന രോഗം. ഇത് പടർത്തുന്ന വൈറസിന്റെ പേരാണ് കൊറോണ.ഈ രോഗം ലോകത്താകമാനം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനകം ലക്ഷക്കണക്കിനാളുകൾ മരിക്കുകയും അതിൽ കൂടുതൽ രോഗബാധിതരാവുകയും ചെയ്തു. അമേരിക്ക പോലെ തണുപ്പുള്ള രാജ്യങ്ങളിലാണ് കൊറോണ വൈറസ് കൂടുതൽ അപകടകാരിയായിരിക്കുന്നതു. ഈ വൈറസ് വ്യാപനം തടയാൻ ഇന്ത്യയിൽ 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം പ്രതിരോധിക്കാൻ ആളുകൾ അകലം പാലിക്കണം . മാസ്കുകൾ ധരിക്കണം. രോഗം വരാതിരിക്കാൻ വേണ്ടിയാണു അത് ധരിക്കണം എന്ന് പറയുന്നത്. മാർച്ച്‌ 22ന് ജനത കർഫ്യു പ്രഖ്യാപിച്ചു. ഒരു ദിവസം ആളുകൾ പുറത്തിറങ്ങാതെ ഇരുന്നു. വീണ്ടും രോഗം വ്യാപിച്ചു കൊണ്ടിരുന്നത് കൊണ്ടാണ്‌ 21ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നമുക്കും ഒത്തൊരുമിച്ചു നിന്ന് നമ്മുടെ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാം.

കാശിനാഥ്. എൻ. എ,
4 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - ലേഖനം