ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ചാന്ദ്രദിനം

ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ആയിരുന്നു പ്രധാന പരിപാടികൾ. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ മനുഷ്യരാശി കൈവരിച്ചിട്ടുള്ള വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചാന്ദ്രദിന ഗാനം, സയൻസ് പ്രശ്നോത്തരി, 'ചന്ദ്രനിൽ എത്തിയ മനുഷ്യൻ' ചിത്രീകരണം ഇവ മികച്ച പരിപാടികൾ ആയിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ തയ്യാറാക്കിയ ക്ലാസ് മാഗസിനും അസംബ്ലിയിൽ പ്രകാശനം ചെയ്തു. സയൻസ് ക്ലബ്ബിന് നേതൃത്വം വഹിക്കുന്ന ബിജി ടീച്ചർ, നീന ടീച്ചർ,  ശ്രീകല ടീച്ചർ ഇവരായിരുന്നു പരിപാടി സംഘടിപ്പിച്ചത്

സ്കൂൾ ശാസ്ത്രമേള 2024[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂളിലെ 2024-25 വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐടി മേള 2024 ജൂലൈ 26ന് സ്കൂളിൽ നടന്നുസ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് ഉദ്ഘാടനം ചെയ് മേളയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ ആശംസകൾ അറിയിച്ചു. യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

സ്പെയ്സ് ക്വിസ് യു പി വിഭാഗം

സ്പെയ്സ് ഡേ

ഓഗസ്റ്റ് 23 സ്പേസ് ഡേയോട നുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു