ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഗവ.എൽ.പി.ജിഎസ്സ്. പാറശ്ശാല യിൽ ജൂൺ മാസത്തിൽ തന്നെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഇതിനോടൊപ്പം സയൻസ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശാസ്ത്രത്തിന് വലിയ പങ്കുണ്ട്.

ആഴ്ചയിൽ ഒരു ദിവസം (ബുധനാഴ്ച്ച ) ഉച്ചയ്ക്ക് 1:30 ന് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടന്നുവരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണം ,വർഗ്ഗീകരണം, കണ്ടത്തലുകൾ രേഖപ്പെടുത്തലുകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ കൗതുക മുണർ ത്തുന്ന വീഡിയോ പ്രദർശനവും ഈ അവസരത്തിൽ നല്കാറുണ്ട്. സയൻസ് പരീക്ഷണങ്ങൾ താല്പര്യത്തോടെ കുട്ടികൾ കൈകാര്യം ചെയ്യുന്നു. ശാസ്ത്ര പ്രതിഭ കളുടെ ചിത്രങ്ങൾ ജീവചരിത്ര കുറിപ്പുകൾ തുടങ്ങിയവ ശേഖരിച്ച് അവതരിപ്പി ക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങൾക്ക് വളരെ സഹായക മാകുന്നു.

ക്ലബ്ബിന്റെ രണ്ട് പ്രവർത്തനങ്ങൾ

1. വിവിധ പരീക്ഷണങ്ങൾ

2. നിരീക്ഷണം ( ചിത്രശലഭത്തിന്റെ ജീവിത ചക്രം, സസ്യങ്ങൾ, ഇല, പൂവ്, കായ്, വേര്, ഭക്ഷണയോഗ്യമായ ഇലകൾ, ഔഷധ സസ്യങ്ങൾ, വെള്ള ത്തിൽ മുങ്ങുന്നവ, പൊങ്ങുന്നവ )