ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

പ്രകൃതിസംരക്ഷണം
നാം ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കണക്കില്ല. പ്ലാസ്റ്റിക് മാലിന്യം മണ്ണിനെയും ജലത്തെയും വായുവിനെയും ഒരു പോലെ ബാധിക്കുന്നു. സുന്ദരമായ പ്രകൃതി നമുക്ക് ലഭിച്ചിരിക്കുന്ന വരദാനമാണ്. നമുക്ക് ജീവിക്കുവാൻ ആവശ്യമുള്ളതെല്ലാം നമ്മുടെ പ്രകൃതിയിൽ തന്നെ ഉണ്ട്. നമ്മുടെ ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും, മരങ്ങൾ നട്ടുപിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.
അഥീന എസ്സ് അനീഷ്
1 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം