ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം
                                                 സൗഹൃദം

ഒരിക്കൽ ഒരു സ്കൂളിൽ മൂന്ന് കൂട്ടുകാർ ഉണ്ടായിരുന്നു. അവരുടെ പേര് അച്ചു,കിച്ചു ,സച്ചു. അവർ എന്നും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നത് . ഒരു ദിവസം അവരുടെ സ്കൂളിൽ നിന്നും വിനോദയാത്ര പോകുവാൻ തീരുമാനിച്ചു. ഈ വിനോദയാത്രയിൽ അച്ചുവും സച്ചുവും പോകുവാനായി പേരു കൊടുത്തു. പക്ഷേ കിച്ചുവിന് വിനോദയാത്രക്ക് പോകുവാൻ കഴിയില്ല. അവൻ്റെ അച്ഛൻ്റെ രണ്ടു വൃക്കകളും തകരാറായിരിക്കുകയാണ്. കിച്ചുവിൻ്റെ അമ്മ വീട്ടുജോലിക്ക് പോയിട്ടാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അച്ഛൻ്റെ ചികിത്സയ്ക്കും വീട്ടുകാര്യത്തിനും പൈസ ഉണ്ടാക്കുക എന്നത് അവൻ്റെ അമ്മയ്ക്ക് താങ്ങുവാൻ കഴിയുമായിരുന്നില്ല. അതു കൊണ്ട് കിച്ചു അമ്മയുടെ അടുത്ത് വിനോദയാത്രയുടെ കാര്യം പറഞ്ഞിരുന്നില്ല. പക്ഷേ ഇതു മനസ്സിലാക്കിയ അവൻ്റെ കൂട്ടുകാർ അവരുടെ രക്ഷിതാക്കളോട് കാര്യം പറഞ്ഞു.ഇതറിഞ്ഞ അവരുടെ രക്ഷിതാക്കൾ കിച്ചു വിൻ്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും അവന് കൂട്ടുകാരോടൊത്ത് വിനോദയാത്രക്ക് പോകുവാനും സാധിച്ചു. കിച്ചുവിന് ഇത് വളരെ സന്തോഷമായി.

       'നമ്മുടെ സന്തോഷം മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ സന്തോഷവും അവരെ സഹായിക്കുവാനുള്ള ഒരു മനസ്സും നമുക്ക് ഉണ്ടാകണം'
ദിയ ഷിജീവ്
4 A ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം തിരുവനന്തപുരം പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ