സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ ജോഷുവാ  നാടാർ തന്റെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ നിന്നും ഒന്നര ഏക്കർ സ്ഥലം ഭാവി തലമുറക്ക് ആദ്യായക്ഷരം  കുറിക്കുവാനുള്ള ഈ മഹത് സംരംഭംത്തിന് സംഭാവനയായി നൽകി .സ്കൂൾ കെട്ടിടത്തിന്റെ പണി  കൃത്യയ സമയത്തു പൂർത്തീകരിക്കുവാൻ കഴിയാത്തതിനാൽ കൂതാളി ജംഗ്ഷനിൽ ശ്രീ മൃതുഞ്ജയ  പണിക്കരുടെ കടയും വരാന്തയും തൊട്ടരികിലായി റോഡിൽ പടർന്നു പന്തലിച്ചു നിന്ന മാവിൽ ചുവട്ടിലും വച്ച് ക്ലാസ് ആരംഭിച്ചു .കരിക്കാമൻകോട് സ്വദേശി ശ്രീ.കുട്ടൻ നായർ സാർ ആദ്യ ഹെഡ് മാസ്റ്ററും  വെട്ടുകുറ്റി സ്വദേശി ചെല്ലയ്യൻ  സത്യദാസ്‌  നാടാരുടെ മകൻ ആദ്യ വിദ്യാർത്ഥി യുമായിരുന്നു .ട്രാൻസ്പോർട് സർവീസ് ഇല്ലായിരുന്ന കാലഘട്ടം .മിക്കവാറും അധ്യാപകർ സൈക്കിളിൽ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തി ചേർന്നിരുന്നു  .ഇന്നത്തെ പോലെ അധികം ജന നിബിഡ മായ ഒരു പ്രദേശ മല്ലായിരുന്നു  കൂതാളി എങ്കിലും 234 പഠിതാക്കൾ ആദ്യ വർഷം സ്കൂളിൽ പ്രവേശനത്തിന് എത്തിയിരുന്നു .