ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിത ക്ലബ്ബ്

ഗണിത പഠനം ലളിതവും രസകരവുമാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂളിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ ഗണിത ശേഷിയും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഗണിത ക്ലബ്ബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ ചാർട്ട് നിർമാണം എന്നിവ നടത്തുകയുണ്ടായി പ്രഗത്ഭരായ അധ്യാപകരുടെ ഗണിത ക്ലാസുകൾ ഗണിത പഠനം ലളിതവും രസകരവുമാക്കാൻ കുട്ടികളെ സഹായിച്ചു 'ലാബ് അറ്റ് ഹോം'( ഉല്ലാസ ഗണിതം) പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും അധ്യാപകരുടെ സഹായത്തോടെ വീടുകളിൽ ഗണിത ലാബുകൾ സജ്ജീകരിക്കുകയും ചെയ്തു. ഗണിത ശാസ്ത്രമേളകളിലെ പങ്കാളിത്തം, L. S. S പരീക്ഷയിലെ നേട്ടങ്ങൾ എന്നിവയിൽ ഗണിത ക്ലബ്ബിന്റെ സ്വാധീനം ചെറുതല്ല. ഗണിതം പ്രായോഗിക ജീവിതത്തിൽ എന്ന ആശയത്തിലൂന്നി, പഠനോത്സവ മേള കളിൽ "കുട്ടിക്കട" എന്ന ആശയം പ്രാവർത്തികമാക്കാറുണ്ടായിരുന്നു. ഗണിത മാഗസിൻ, ഉപകരണ പ്രദർശനം, പഠനോൽപ്പന്നങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച മാതൃകകളിൽ തയ്യാറാക്കി വരുന്നു.


...തിരികെ പോകാം...