ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ആർട്‌സ് ക്ലബ്ബ്

സ്കൂൾ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ സർഗ്ഗാത്മക വികാസം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആകയാൽ മറ്റ് മേഖലകളിലെ എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങളുടെ ഏകോപനം ഇവിടെ നടക്കേണ്ടതായുണ്ട്. കഥയും, കവിതയും, വരയും, വർണ്ണവും, സംവാദവും, പ്രകടനവുമെല്ലാം ഇവിടെ മാറ്റുരയ്ക്കപ്പെടുന്നു...
ആഴ്ചയിലൊരിക്കൽ 'ബാലസഭ' നടത്തുന്നു. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ പത്ര പാരായണം, പുസ്തക പാരായണം,കവിതാലാപനം, സാഹിത്യ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനം നൽകുകയും ചെയ്യുന്നു. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ എല്ലാ ക്ലാസ്സുകളിലും ക്ലാസ്സെടുക്കാറുണ്ട്.സാഹിത്യരചനയിൽ താൽപര്യമുള്ള കുട്ടികൾക്കായി വർഷംതോറും പഠനോത്സവത്തിന്റെ 'എഴുത്തുകൂട്ടം' നടത്തുകയും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുകയും ചെയ്യുന്നു.എല്ലാ വർഷവും ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സൃഷ്ടികൾ സമാഹരിച്ചുകൊണ്ട് 'കയ്യെഴുത്ത് മാസിക' തയ്യാറാക്കുന്നു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേകവിഷയങ്ങളെ അധികരിച്ച് കൊണ്ട് വിവിധ കയ്യെഴുത്ത് മാസികകൾ, പതിപ്പുകൾ, കൊളാഷുകൾ എന്നിവ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ തയ്യാറാക്കിവരുന്നു. ഉപജില്ലാ കലോത്സവം,വിദ്യാരംഗം കലോത്സവം തുടങ്ങിയവയുടെ മത്സര ഇനങ്ങളിൽ കുട്ടികൾ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങൾ പലപ്രദമായി വിനിയോഗിക്കാനായി ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്.കടങ്കഥ, പഴഞ്ചോല്ലുകൾ, ശൈലികൾ എന്നിവ അടിസ്‌ഥാനമാക്കി വിവിധ കേളികൾ, മത്സരങ്ങൾ എന്നിവ ' ബാലവേദികളിൽ' സംഘടി പ്പിക്കാറുണ്ട്.
ഓൺലൈൻ പഠന കാലത്ത് കുട്ടികളുടെ മാനസികഉല്ലാസം തിരിച്ച് പിടിക്കുവാനായി ' ഓൺലൈൻ കലോത്സവം',' അമ്മ വായന ',' വീട്ടിലൊരു ഗ്രന്ഥശാല' തുടങ്ങിയ പ്രവർത്തനങ്ങൾ, വിവിധ ദിനാചാരണങ്ങളോടനുബന്ധിച്ച് കലാമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ ആർട്സ് ക്ലബ്ബിന്റെ പ്രചാരാണാർത്ഥം സ്കൂൾ യുട്യൂബ് ചാനൽ വഴി വിവിധ വീഡിയോ ആൽബങ്ങൾ തയ്യാറാക്കി നൽകിയിട്ടുണ്ട്.


...തിരികെ പോകാം...