ഗവൺമെന്റ് എൽ.പി സ്കൂൾ ഉടുമ്പന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഗവ. എൽ. പി. സ്കൂൾ ഉടുമ്പന്നൂർ സ്ഥിതിചെയ്യുന്നത്.തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിൽ കരിമണ്ണൂർ ബി. ആർ. സി യുടെ പരിധിയിൽ വരുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ അഞ്ച് സ്കൂളുകളുടെ ക്ളസ്റ്റർ സെൻറ‍റായി ഈ സ്കൂൾ പ്രവർത്തിക്കുന്നു വടക്കേടത്ത് പരേതനായ ശ്രീ.അവിരാ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്ത് ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂ‍ർ 1961-ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എൽ. പി സ്കൂൾ ഉടുമ്പന്നൂർ എന്നാണ് സ്കൂളിൻറ‍‍െ പേരെങ്കിലും സ്ഥാപനം സ്ഥിതിചെയ്യുന്നത് ഉടുമ്പന്നൂർ ടൗണിൽ നിന്നും3. കി. മീ. വടക്കുമാറി അമയപ്ര എന്ന സ്ഥലത്താണ്. വിദ്യാഭ്യാസപരമായും , സാസ്കാരികമായും വളരെ പിന്നാക്കം നിൽക്കുന്നതും ,കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നതുമായ കുടിയേറ്റ മേഖലയാണ്അമയപ്ര പ്രദേശം.1961-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ കരിമണ്ണൂർ സർക്കാർ സ്കൂളിൽനിന്നും ശ്രീ. ഇ. എം. അബ്രഹാമിനെ ഡെപ്യൂട്ടേഷനിൽ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഇദ്ദേഹം പിന്നീട് ഇവിടെത്തന്നെ ഹെഡ് മാ-സ്റ്ററായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.ഒന്നാം ക്ളാസിലും രണ്ടാംക്ളാസിലുമായി 123കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്.60 സെന്റ് സ്ഥലമാണ് സ്കൂളിന് ലഭിച്ചത് എങ്കിലും വഴിക്കും മറ്റുമായിസ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇവിടെ നിന്നും പഠിച്ചുപോയ കുട്ടികൾ ഉന്നതസ്ഥാനീയരാണെന്ന കാര്യം അഭിമാനപൂർവം പറയട്ടെ.