ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/സൂക്ഷ്മാണു

സൂക്ഷ്മാണു

കൊറോണയാണു ഞാൻ,
സൂക്ഷ്മാണുവാണു ഞാൻ,
ലോകം വിറങ്ങലിച്ചു
നിൽപ്പു എന്റെ മുന്നിൽ,
കീഴടക്കി ഈ ലോകം മുഴുവൻ ഞാൻ,
അതിരുകളില്ലെനിക്കി ലോകത്തിൽ,
ആരോടും ദയയില്ലെനിക്ക്,
ജാതിയേതെന്നറിയില്ല
മതമേതെന്നറിയില്ല,
നിറമേതെന്ന വ്യത്യാസമെനിക്കില്ല,
മനുഷ്യരാശിയാണെൻ ലക്ഷ്യം...
അജയ്യരെന്നഹങ്കരിച്ചവരെല്ലാം
മുട്ടുമടക്കി എൻ മുന്നിൽ,
എന്നെ മറികടന്നീടാൻ
മാർഗങ്ങൾ പലതും
പരീക്ഷിക്കുന്നു മാലോകർ,
അജയ്യരായി വിലസ്സീടുന്നു
കോവിടെന്നു വിളിക്കുന്ന ഈ ഞാൻ.... !
 

ദിയാന റ്റി
7 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത