ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പ്രകൃതീയം
പ്രകൃതീയം
ഭൂമി അതെനിക്കെന്നും അത്ഭുതമാണ്. നാമിന്നു കാണുന്ന പോലായിരുന്നോ ഭൂമി. ഏതായാലും മനുഷ്യൻറ ഇടപെടലിൽ ഭൂമിക്ക് ഒരു പാടു മാററങ്ങൾ വന്നിട്ടുണ്ടാകാം. അതായത് നമ്മുടെ പൂർവീകർ നമുക്ക് വേണ്ടി ഈ ഭൂമിയെ നന്നായി പരുവപ്പെടുത്തി എടുത്തതായിരിക്കണം. മലകളും പുഴകളും കാടും വയലുകളും പലതരം പക്ഷി മ്യഗാദികളും നിറഞ്ഞ സുന്ദരമായ ഒരു ഗ്രഹം.എന്നാലിന്ന് ഭൂമിയിലെ ഈ പ്രക്യതി വിഭവങ്ങളെല്ലാം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ആരാണിതിനുത്തരവാദികൾ. 2018ൽ കേരളത്തിലുണ്ടായ പ്രളയം 1924ന് ശേഷം കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിപത്തായിരുന്നു. കാലവർഷം ശക്തമായ ആഗസ്റ്റ്21ന് 391494ലക്ഷം കുടുബങ്ങളിൽ നിന്നായി 1450707 ആളുകൾ ദുരിതിശ്വാസ ക്യാബൂകളിൽ ജീവിക്കേണ്ട അവസ്ഥരിലെത്തി.കനത്ത മഴയിലും പ്രളയത്തിലും ഉരുപൊട്ടലിലും 483 പേർ മരിച്ചതായും 14 പേരെ കാണാതായതായും 140 പേർ ആശുപത്രിയിലായതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ക്യത്യം ഒരു വർഷത്തിനു ശേഷം 2019 ആഗസ്റ്റ് 8 കേരള ജനതയെ ഒന്നടകങ്കം ഞെട്ടിച്ചുകൊണ്ട് 121 പേരുടെ ജീവൻ അപഹരിച്ചു കൊണ്ടെത്തിയ പ്രളയം അവസാനിച്ചത് ആഗസ്റ്റ് 29നാണ്. അതിശക്തമായ മഴയെ തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലരിൽ ഉരുൾപൊട്ടലും ഉണ്ടായി. 100 കണക്കിനാളുകളെ ദുരിതാശ്വാസ ക്യാബുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നു. എന്താണു കേരളത്തിൽ സംഭവിച്ചത്.ഭൂപ്രക്യതി അനുസരിച്ച് മലകളാലും പുഴകളാലും ചുറ്റപ്പെട്ട ദൈവത്തിൻറ സ്വന്തം നാട് ആണല്ലോ നമ്മുടെ കൊച്ചു കേരളം.നാട് ദൈവത്തിൻറതാണെങ്കിലും ഇവിടുത്തെ മനുഷ്യരുടെ പ്രവർത്തികൾ പിശാചുകളുടെതായീരുന്നു.അവർ സ്വന്തം ആവശ്യത്തിനായി കാട് കയ്യേറിയുംവനം വെട്ടിയും വനസമ്പത്ത് നഷ്ടപ്പെടുത്തി. മഴ ലഭിക്കാതായി.കാലം തെറ്റിപെയ്ത മഴ പ്രളയത്തിൽ അവസാനിച്ചു.അണകൾ കെട്ടിപൊക്കിയും അനധികൃതമായി മണൽ വാരിയും പഴകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. പഴ കളുടെ വഴി തിരിച്ചു വിടലൂം പ്രളയത്തിന് കാരണമായി. ലോകം മൂഴുവനും ഇതേ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരൂന്നു.ഹരിത വിപ്ലവം നമ്മുടെ പ്രക്യതിയേയും ആരോഗ്യത്തെയും സാരമായി ബാധിച്ച ഒന്നാണല്ലോ.ജൈവവിപ്ലവത്തിനു ശേഷം ജൈവവള കീടനാശിനികൾക്കു പകരം രാസവളകീടനാശിനികൾ ഉപയോഗിച്ചു തുടങ്ങിയത്.കൂടാതെ പ്ലാസ്റ്റികിൻറ ഉപയോഗവും ക്യൻസർ പോലുള്ള മഹാമാരിയിൽ നമ്മെ കൊണ്ടെത്തിച്ചു. ആഗോളതാപനത്തിനും ആമസോൺ കാടുകളിലുണ്ടായ തീപിടിത്തത്തിനും കാരണം നമ്മൾ മനുഷ്യർ തന്നെ.മനുഷ്യൻ അവൻറ അധികാരമുപയോഗിച്ച് ലോകത്തെ കഷ്ടതയിൽ നിന്ന് കഷ്ടതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിനുദാഹരണമാണല്ലോ ഈ ലോക്ക്ഡൗണും വീടുകളിലെ ഒതുങ്ങി കൂടലും.മനുഷ്യൻറ കൊള്ളരുതായ്മകൾ കൂടുമ്പോൾ പ്രക്യതി സ്വയം ചില തീരുമാനങ്ങൾ എടുക്കും ആ തീരുമാനങ്ങൾ താങ്ങാനുളള കരുത്ത് മനുഷ്യനില്ലെന്നകാര്യം പലപ്പോഴും അവൻ മറന്നു പോകുന്നു.ഏതായാലും ഈ ലോക്ക്ഡൗൺ കൊണ്ട് പ്രക്യതിയിൽ മനുഷ്യൻ കാട്ടി കൂട്ടിയ വ്യത്തികേടുകൾക്ക് കുറച്ചൊരു ശമനം ഉണ്ടായിട്ടുണ്ട് .പുഴകൾ തെളിഞ്ഞൊഴുകാൻ തുടങ്ങി പാതയോരങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ അപ്രത്യക്ഷമായി വാഹനപുകയിൽ നിന്നുംമോചിതമായിരിക്കുന്നു പക്ഷികളും മ്യഗങ്ങളും ഭയമില്ലാതെ വിഹരിക്കുന്നു. ഇനി പറയൂ മനുഷ്യൻ പ്രകൃതിയുടെ അവശ്യ ഘടകമാണോ......
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം