ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/എന്റെ ഗ്രാമം








ഭരതന്നൂർ-മനോഹരഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് ഭരതന്നൂർ.
കാരെറ്റ് നിന്ന് പാലോടെക്ക് പോകുന്ന ഗ്രാമീണ പാതയിലെ ഒരു കവല ആണ് ഭരതന്നൂർ. കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം ആയ പൊൻമുടി ഭരതന്നൂർ നിന്നും ഒരു മണിക്കൂർ സഞ്ചാര ദൂരത്തിൽ ഉള്ള സ്ഥലം ആണ്.
ജി എച് എസ് എസ് ഭരതന്നൂർ ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്മുറികൾ എല്ലാം ഹൈടെക് ആയി കഴിഞ്ഞ വർഷംതന്നെ മാറിയിട്ടുണ്ട് .18 ക്ലാസ്സ്മുറികളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2020 -21 അധ്യയനവർഷം തന്നെ ഇതിന്റെ ഉദ്ഘടാനം നടക്കുന്നതാണ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന IT ക്ലബ്ബ് .
2024 -25 അദ്ധ്യയനവർഷത്തിൽ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിട്ടികളിൽ സ്കൂൾ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ശാസ്ത്ര മേളയിൽ 6 കുട്ടികൾ പങ്കെടുത്തു. കായിക ഇനത്തിൽ 3 കുട്ടികൾ ദേശീയ തലത്തിൽ വിജയം കൈവരിച്ചു.
2024 -25 അദ്ധ്യയനവർഷത്തിൽ സ്കൂളിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ പത്താം ക്ലാസ്സിൽ 5 ഡിവിഷനും ഒൻപതാം ക്ലാസ്സിൽ അഞ്ച് ഡിവിഷനൂം എട്ടാം ക്ലാസിൽ ആറ് ഡിവിഷനിലും കുട്ടികൾ പഠിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- ജീ എച് എസ് എസ് ഭരതന്നൂർ
- പോസ്റ്റ് ഓഫീസ്
- സഹകരണ ബാങ്ക് പാലോട്
- സി എച്ച് സി നെല്ലിക്കുന്ന്
- സൗമ്യ ആശുപത്രി
- ജി എൽ പി എസ് ഭരതന്നൂർ (നെല്ലിക്കുന്ന്)