ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ സ്നേഹപൂർവ്വം കൊറോണ വൈറസ്
സ്നേഹപൂർവ്വം കൊറോണ വൈറസ്
പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ കൊറോണ. എന്റെ നാട് ചൈനയിലെ വുഹാൻ. വൈറസ് കൊടുംബത്തിലെ ഏറ്റവും ശക്തനാണു ഞാൻ. ഒരിക്കൽ ഞാൻ ചൈനയിലെ ഒരു മനുഷ്യന്റെ കൈയിൽ എത്തപ്പെട്ടു. അവിടെ നിന്നു അയാളുടെ വായിലൂടെ ഞാൻ ശരീരത്തിനുള്ളിൽ കടന്നു. എനിക്കു പുറത്തു അധിക സമയം കഴിയാൻ പറ്റില്ല. അദേഹത്തിന്റെ ശരീരത്തിനുള്ളിൽ ഞാൻ സുരക്ഷിതനായി കഴിഞ്ഞു. നീണ്ട രണ്ടാഴ്ചക്കുള്ളിൽ എനിക്കു കുഞ്ഞുങ്ങൾ പിറന്നു. രണ്ടോ നാലോ അല്ല. പതിനായിരം പിന്നെ ലക്ഷങ്ങൾ.ഞങ്ങൾ ശ്വാസകോശത്തിൽ പറ്റി പിടിച്ചിരുന്നു. പിന്നെ അദ്ദേഹത്തിന് ചുമയും പനിയും പിടിപെട്ടു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ദിവസങ്ങൾക്കകം അദ്ദേഹത്തിന് അസുഖം വഷളായി. ന്യൂമോണിയ ബാധിച്ചു അയാൾ മരിച്ചു. അപ്പോഴേക്കും ഞാൻ ആ ഡോക്ടറുടെ ശരീരത്തിൽ പ്രവേശിച്ചിട്ടിട്ടുണ്ടായിരുന്നു. രോഗികൾ ചുമയ് ക്കുകയും , തുമ്മുകയും ചെയ്യുമ്പോൾ ഞങ്ങളിൽ ചിലർ പുറത്തേയ്ക്ക് വരും. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കും. അനിയോജ്യമായ സാഹചര്യം വരുമ്പോൾ ഞങ്ങൾ ഓരോരുത്തരുടെയും ശരീരത്തിൽ പ്രവേശിക്കും. ഞങ്ങളുടെ പണി തുടങ്ങും. നിങ്ങൾ ഒന്നു കൈകഴുകിയിരുനെങ്ങിൽ, ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുബോൾ തൂവാല കൊണ്ട് മറച്ചിരുന്നെങ്കിൽ. ഞങ്ങൾക്കിങ്ങനെ പെരുകാനാകില്ലായിരുന്നു. ഞാൻ ചൈനയിൽ ആയിരുന്നപ്പോൾ ഒരു വലിയ ആഗ്രഹം എനിക്കുണ്ടായിരുന്നു. എനിക്കും ഈ ലോകരാജ്യങ്ങളൊക്കെ ഒന്നു ചുറ്റി കാണണം. എന്തിനെന്നോ സമ്പത്തിന്റെയും, അധികാരത്തിന്റെയും, മതത്തിന്റെയും, ആയുധബലത്തിന്റെയും പേരിൽ മത്സരം നടത്തുന്ന മനുഷ്യരെ ഒരു പാഠം പഠിപ്പിക്കണം. മനുഷ്യൻമാര് വിചാരിക്കുന്നു അവരാണ് ഏറ്റവും വലിയ ശക്തിശാലിയെന്നു. അവരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല എന്നു. എന്നാൽ പ്രകൃതിയാണു ഏറ്റവും വലിയ ശക്തി. പിന്നെ ഞാൻ പല മനുഷ്യരിലൂടെ സഞ്ചരിച്ചു ഇറ്റലി, അമേരിക്ക,ഇന്ത്യ, ഇറാൻ, യൂ എ ഇ, കൊറിയ ഇതുപോലെ പലപല രാജ്യങ്ങളിൽ ഞാൻ സഞ്ചരിച്ചു.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഞാൻ എത്തി. പക്ഷെ കരുതലുള്ള കേരളത്തിനോട് പൊരുതി നിൽക്കുക അല്പം പ്രയാസമുള്ള കാര്യംതന്നെ. ഇതിനിടയിൽ ശാസ്ത്രലോകം എന്നെ കണ്ടുപിടിച്ചു. കോവിഡ് 19എന്നു ഓമന പേരുമിട്ടു.ഇതിനിടയിൽ നിരവധി നടുകളിലായി ലക്ഷകണക്കിന് ആളുകൾ മരിച്ചുവീണു. അതിലേറെപേര് ആശുപത്രിയിലായി.കുട്ടികൾ മുതൽ മുതിർന്നവർ വരെ ഞങ്ങളുടെ പിടിയിലായി.വമ്പനെന്ന് നടിച്ച അമേരിക്ക പോലും ഭയന്നു വിറച്ചു.മോർച്ചറികളിൽ ശവങ്ങൾ കുന്നുകൂടുന്നു, ശവപ്പറമ്പുകളിൽ അടക്കാൻ സ്ഥലം തികയുന്നില്ല. എങ്ങും വേദനയും ദുഃഖങ്ങളും മാത്രം.ഞാൻ കാരണം ലോകത്തിനു സർവനാശം വരുമോ എന്നു ഞാൻ ഭയക്കുന്നു ഒറ്റപ്പെടുബോഴുള്ള വേദന, വേർപാടിന്റെ വേദന, ഭീതിയോടെയുള്ള നോട്ടം.ഇതൊന്നും എനിക്ക് കണ്ടുനിൽക്കാൻ കഴിയുന്നില്ല.എനിക്ക് പശ്ചാതാപമുണ്ട്.എന്നാൽ ഈ ലോകത്ത് ഓരോരുത്തർക്കും ഓരോ കർമ്മം പറഞ്ഞിട്ടുണ്ട്. എന്റെ ജോലി എനിക്ക് ചെയ്തെ പറ്റു. എന്നെ തോൽപിക്കാൻ നിങ്ങൾക്കു ജഗദീശ്വരൻ ഒരു മാർഗം കാണിച്ചു തരട്ടെ. അതെ ഈ കുട്ടിയുടെ കൈയിലിരുന്നാണ് ഇത്രയും നേരം എന്റെ കഥ പറഞ്ഞത്.എന്നാൽ എന്റെ കഥ ഇപ്പോൾ കഴിയും.അവൾ കൈകഴുകാനുള്ള പുറപ്പാടാണ്. ശെരി എന്നാൽ ഞാൻ പോകട്ടെ. സ്നേഹപൂർവ്വംകൊറോണ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |