ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/കൊറോണയോട്

കൊറോണയോട്

മാനവരാശിയെ
പിടിച്ചു കുലുക്കുവാൻ
പെയ്തിറങ്ങിയ അവതാരമേ..
നിൻ കരാളമാം ചെയ്തികൾ, ജീവന്റെ
മൃത്യുതൻ വഴി തെളിയിക്കുന്നു.
മർത്യർതൻ പ്രാണൻ കവർന്നെടുക്കുവാൻ
പ്രത്യഹം പ്രാദുർഭവിക്കുന്നുവോ..
ലോകമെമ്പാടും ഈ മഹാമാരിയെ
ഭയന്നു വിറയ്ക്കുന്നു, നാമേവരും
സ്വന്തമോ ബന്ധമോ നോക്കാതെ തന്നെ
ഹത്യതൻ മുൻപിൽ മുട്ടു മടക്കുമ്പോൾ
ഒന്നോർക്കുക ഇതു കേരളമാണ്
അതിജീവനത്തിൻ കുരുക്ഷേത്രഭൂമി
ഭയമല്ല കൂട്ടരേ ജാഗ്രതയോടെ ഒരുമിച്ചു കൈകോർക്കുക,
നാമേവരും സാമൂഹിക അകലം പാലിച്ചു കൊണ്ട്
ഭൗമാന്തരീക്ഷം വീണ്ടെടുക്കുക...
 

കൃഷ്‍ണചന്ദന
9 G, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത