Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ – അതിജീവനം
ലോകമിന്ന് ഒരു മഹാമാരിയുടെ കൈപിടിയിൽ അകപ്പെട്ടിരിക്കുകയാണ്.അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യർ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തരണം ചെയ്ത് കൊണ്ട് കൊറോണവൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒന്ന് തുമ്മാൻ എടുക്കുന്ന സമയം അത്രയും മതി വൈറസിന് അതിർത്തികളൊക്കെ അവഗണിച്ച് കൊണ്ട് ആളി പടരുവാൻ. ഭൂമിയിൽ സ്വാഭാവികമായി ജനവാസമുള്ള എല്ലാഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തി കഴിഞ്ഞിരിക്കുന്നു. 190-ലേറെ രാജ്യങ്ങളിൽ രോഗംസ്ഥിതീകരിച്ചു. ഒരു ലക്ഷത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.രോഗത്തെ ചെറുക്കാൻ കഴിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ് ലോകമെങ്ങുമുള്ള ജനങ്ങൾ. രാജ്യങ്ങെളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. പറന്നു നടക്കേണ്ട വിമാനങ്ങൾ പറക്കുന്നില്ല. എല്ലാ പൊതു സമ്മേളനങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. വിദ്യാഭ്യാസ മതസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നു.ചൈനയിൽ പൊട്ടിപുറപ്പെട്ട കോവിഡ്19 എന്ന രോഗത്തെ തുടർന്ന് ജനുവരി 30നു തന്നെ ലോകആരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.കോവിഡ് 19 എന്ന ചികിത്സയില്ലാ രോഗത്തെ പേടിച്ചാണ് ഇന്ന് കടലും കരയും ആകാശവും കിടക്കുന്നത്. ഈ നൂറ്റാണ്ടലെ ആദ്യ മഹാമാരിയാണ് കൊറോണ വൈറസ് .
ഇത് ഒരുതരം പകർച്ച പനിയാണ്. പനി , ചുമ , ശ്വാസതടസ്സം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പൊതു ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പടും. മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ ജീവിക്കാൻ കഴിയുന്ന വൈറസ്സാണിത്. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നത് വലിയ ഒരു ഭീക്ഷണിയാണ്.അതിനാൽ പ്രതിരോധം തന്നെയാണ് രക്ഷ. ശരീരത്തിന്റെ
പ്രതിരോധശേഷി കൂട്ടുന്നതിലൂടെ രോഗബാധയെ ഒരു പരിധി വരെ തടയാം. വൈറസിനെ നമ്മുടെ ശരീരത്തൽ പ്രവേശിപ്പിക്കാതിരിക്കാൻ നമുക്ക് കഴിയണം .ഇതിനു വേണ്ടി മാസ്കുകൾ ,സോപ്പ്, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവ ഉപയോഗിക്കാം. ഈ മഹാമാരി പോയതിനുശേഷം നമ്മുടെ നാട് നേരിടേണ്ടത് സാമ്പത്തിക തകർച്ച , വ്യാപാര തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന തകർച്ച, ടൂറിസ്റ്റു മേഖലയിൽ ഉണ്ടാകുന്ന തകർച്ച തൊഴിലില്ലായ്മ എന്നിങ്ങ നിരവധി പ്രശ്നങ്ങൾ. ഇതിനെയെല്ലാം നാം അതിശക്തമായി നേരിടും. നമ്മുടെ കേരളം 2018 ലെ മഹാപ്രളയം അതിജീവിച്ചതുപോലെ ഈ കൊറോണ എന്ന മഹാമാരിയെ അതിജീവിക്കും. മഹാപ്രളയത്തിൽ ഒന്നിച്ച് നിന്നവരാണ് നാം .ഈ മഹാമാരിയിൽ നമുക്ക് ഒന്നിച്ച് നിൽക്കാം. ആശങ്കയും ഭയവുമല്ല വേണ്ടത്. ജാഗ്രതയാണ്. Stay home. Stay safe.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|