ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/എന്റെ ഗ്രാമം
കഴക്കൂട്ടം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.ഇത് ഒരു പ്രധാന നഗര പ്രദേശമാണ്.
പതിനെട്ടാം നൂറ്റാണ്ടിൻെറ അവസാനത്തിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയ്ക്കെതിരെ കലാപം നടത്തിയ എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ കഴക്കൂട്ടത്ത് ഉഗ്രൻ പിളളയുടെ അധികാരകേന്ദ്രമായിരുന്നു കഴക്കൂട്ടം. ദേശീയപാത 66 , കഴക്കൂട്ടം ബൈപാസും നഗരത്തിലേക്കുളള പ്രധാന റോഡും ചേരുന്ന ഒരു പ്രധാന ജംഗ്ഷനാണ് കഴക്കൂട്ടം.
പൊതുസ്ഥാപനങ്ങൾ
- ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം.
- സബ് രജിസ്ട്രാർ ഒാഫീസ് കഴക്കൂട്ടം
- പഞ്ചായത്ത് ഒാഫീസ് കഴക്കൂട്ടം
- ഇലക്ട്രിസിറ്റി ഒാഫീസ് കഴക്കൂട്ടം
- കഴക്കൂട്ടം പോസ്റ്റാഫീസ്
- റെയിൽവേ സ്റ്റേഷൻ, കഴക്കൂട്ടം
പ്രമുഖ വ്യക്തികൾ

പ്രേംകുമാർ:-
മലയാള സിനിമയിലെ പ്രമുഖ നടനാണ് പ്രേംകുമാർ. കഴക്കൂട്ടം പ്രേംകുമാർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം പതിനെട്ടോളം സിനിമകളിൽ നായക വേഷങ്ങൾ ചെയ്തു. നിലവിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്.
കടകംപളളി സുരേന്ദ്രൻ
അഡ്വ.വി.കെ.പ്രശാന്ത്
മറ്റ് സ്വകാര്യസ്ഥാപനങ്ങൾ
ടെക്നോപാർക്ക്, തിരുവനന്തപുരം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. കേരള സർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ,350ഓളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിൽ ആറ് ദശലക്ഷം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങൾ ഉണ്ട്. 250 -ഓളം വിവര സാങ്കേതിക അനുബന്ധ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. 35000ഓളം പേർക്കാണ് ഇവിടെ തൊഴിലുള്ളത്. 2009-10ലെ വിറ്റുവരവ് 1800 കോടി രൂപയിലേറെയായിരുന്നു. ടെക്നോപാർക്കിൽ മുപ്പത്തയ്യായിരത്തിലധികം പ്രൊഫഷനലുകൾ ജോലി ചെയ്യുന്നു. ടെക്നോ പാർക്കിലെ ആകെ കമ്പനികളിൽ 30 ശതമാനം അമേരിക്കയിൽ നിന്നും,40 ശതമാനം യൂറോപ്പിൽ നിന്നും,അഞ്ചുശതമാനം മധ്യ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, 20 ശതമാനം കേരളത്തിൽ നിന്നും, ബാക്കി അഞ്ചു ശതമാനം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണ്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഒറാക്കിൾ കോർപ്പറേഷൻ, ക്യാപ് ജെമിനി, ടാറ്റാ എലക്സി, ഐ.ടി.സി. ഇൻഫൊടെക്, ഇൻഫോസിസ്, ടാറ്റാ കൺസൾട്ടൻസി സർവീസസ്, യു.എസ്.ടെക്നോളജി, ഐ.ബി.എസ്.സോഫ്റ്റ് വെയർ സർവീസസ്, ട്രാവൻകൂർ അനലറ്റിക്സ്, മെക്കിൻസി & കോ, അലയൻസ് കോൺഹിൽ തുടങ്ങിയവ.