ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/സ്നേഹത്തോടെ ഞാൻ...

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹത്തോടെ ഞാൻ...

ആരോഗ്യവും ശുചിത്വവും ഞാൻ എന്നും വളരെ ശ്രദ്ധയോടെ പാലിച്ചിരുന്നു. അതിന് എന്നെ ശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്തിരുന്നത് എന്റെ ചുറ്റിനും ഉള്ള മുതിർന്ന പല വ്യക്തികളുമായിരുന്നു. "ചൊട്ടയിലെ ശീലം ചുടല വരെ "എന്ന പഴമൊഴി അമ്മയിൽ നിന്നാണ് കേട്ടിരുന്നത് . എന്റെ വ്യക്തിശുചിത്വത്തിൽ എന്തെങ്കിലും വീഴ്ച സംഭവിക്കാറുള്ളപ്പോൾ ആണ് ഇത് ഞാൻ കേൾക്കാറുണ്ടായിരുന്നത് . ശുചിത്വത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അമ്മ തയ്യാറല്ലായിരുന്നു. അങ്ങനെ കുടുംബത്തിലെ എല്ലാ പേരുടേയും നിഷ്ഠയായ ജീവിതം കണ്ടു വളർന്ന എനിക്ക് ശുചിത്വം പാലിക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയിലായിരുന്നു. ശുചിത്വം പാലിച്ചാൽ കുറെ ഏറെ ആരോഗ്യത്തിന് സഹായകമാണെന്ന സത്യം ഈ കൊറോണക്കാലത്താണ് ഞാൻ മനസിലാക്കിയത് . ഒരു വിദ്യാർത്ഥിയായ എനിക്ക് എന്റെ അനുഭവങ്ങളിലൂടെ തന്നെ കൊറോണ എന്ന വൈറസിനേയും കോവിഡ് 19 എന്ന മഹാമാരിയേയും അകറ്റി നിർത്താമെന്ന് വിശ്വാസമുണ്ട് .

ആർഷ ബി സി
7 c ഗവൺമെൻ്റ് എച്ച് എസ് എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം