ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കാവലാൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാവലാൾ

സ്കൂൾ തുറക്കുന്ന ദിവസം രാമു സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോയത്.അവൻ ഇപ്പോൾ എട്ടാം ക്ലാസിലാണ്.പുതിയ കൂട്ടുകാരും പുതിയ അധ്യാപകരും. അവന് സന്തോഷമായി.രാമു മിടുക്കനാണ്. ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം സ്കൂളിലെത്തിയ രാമുവിന് വല്ലാത്ത വിഷമം. എന്താ രാമൂ, എന്തു പറ്റി? അധ്യാപിക ആരാ‍‍ഞ്ഞു. അമ്മയ്ക്ക് പനിയാണ്.ആശുപത്രിയിലാണ് രാമു പറഞ്ഞു.വിഷമിക്കേണ്ട രാമൂ ,അമ്മയ്ക്ക് വേഗം സുഖമാവും അധ്യാപിക ആശ്വസിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് ടീച്ചർ അവനോട് ചോദിച്ചു:രാമൂ,നിന്റെ അമ്മയ്ക്ക് രോഗം ഭേദമായോ? സന്തോഷത്തോടെ അവൻ പറഞ്ഞു:അതേ ടീച്ചർ അമ്മ വന്നു.പനിയൊക്കെ മാറി.അമ്മയാ എനിക്ക് ആഹാരം തന്നത്.എന്നെ കുളിപ്പിച്ചത്.സ്കൂളിലേക്കയച്ചത്.അവന്റെ ഉത്സാഹം കണ്ട ടീച്ചർക്കും സന്തോഷമായി.പിറ്റേന്ന് രാമു സ്കൂളിൽ വന്നില്ല.അതിനടുത്ത ദിവസവും വന്നില്ല.ടീച്ചർ കാര്യം അന്വേഷിച്ചു.രാമുവിനും പനിയാണ്.മാത്രമല്ല അയൽക്കാർക്കും ആ നാട്ടിലെ ഒട്ടുമിക്ക ആൾക്കാരും രോഗബാധിതരാണ്.രാമുവിന്റെ രോഗവിവരമറിയാൻ ടീച്ചർ അവന്റെ വീട്ടിലെത്തി.യാത്രയ്ക്കിടയിൽ ടീച്ചർ ഒരു കാര്യം ശ്രദ്ധിച്ചു.തിങ്ങി നിറഞ്ഞ വീടുകൾ.അവിടവിടെയായി മാലിന്യക്കൂമ്പാരങ്ങൾ.അതിൽ നിന്ന് ഈച്ചയും കൊതുകും പറക്കുന്നു. ദുർഗന്ധം വമിക്കുന്നു. മലിനജലം ഒഴുകുന്നു. അഴുക്ക് ചാലുകൾ.അസഹനീയമായിരുന്നു ആ കാഴ്ചകൾ.ടീച്ചർക്ക് വല്ലാത്ത വിഷമമായി. രാമുവിൻറെ വീട്ടിലെത്തിയ ടീച്ചർ അവനോടായി ചോദിച്ചു:ഈ പരിസരമൊക്കെ എന്താ ഇങ്ങനെ? രാമു പറഞ്ഞു: രാത്രിയിൽ എങ്ങു നിന്നോ കൊണ്ടുവന്ന് വലിച്ചെറിയുന്ന മാലിന്യങ്ങളാണവ.പരാതിയും സമരവുമായി നടക്കാൻ ആ‍ർക്കും താല്പര്യവുമില്ല.ഫലമോ വീട്ടുകാരുമൊക്കെ രോഗികൾ.വെള്ളവും വായുവും മലിനം.അടുത്ത ദിവസം ടീച്ചർ സ്കൂൾ അസംബ്ലിയിൽ ഒരു ബോധവൽക്കരണ പ്രഭാഷണം നടത്തി.കുട്ടികൾ പ്രതിജ്ഞയെടുത്തു.എന്റെ നാട് ശുചിത്വനാട്.എന്റെ ആരോഗ്യം എന്റെ അവകാശം.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ മുന്നിട്ടിറങ്ങി.മലിനീകരണത്തിന് പരിഹാരമായി.വീടും പരിസരവും വൃത്തിയാക്കി നാട് സംരക്ഷിക്കുന്ന കുരുന്നുകളെകണ്ട് അധ്യാപിക ചരിതാർത്ഥയായി.

സൂര്യ.എസ്.എസ്
2 ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ