ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
GOTEC 2023-24=
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 മുതൽ ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണ് GOTEC. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം അനായാസം ആക്കുകയാണ് ലക്ഷ്യം. 2023-2024 അധ്യായന വർഷം നമ്മുടെ സ്കൂളിനും ഈ പദ്ധതി അനുവദിച്ചു. 2023 ജൂലൈ 24 തീയതി ബഹുമാനപ്പെട്ട ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ഉദ്ഘാടനം നിർവഹിച്ചു. 7, 8 ക്ലാസുകളിൽ നിന്നും പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 50 വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ച് 50 മണിക്കൂർ പരിശീലനം നൽകി. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും ഓരോ അധ്യാപകർ ചുമതല വഹിക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് GOTEC Ambassador ബാഡ്ജ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്നും വിതരണം ചെയ്തു.