ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്ന് ഏറെ പ്രചാരമുള്ള വാക്കാണ് ശുചിത്വം.പരിസരശുചിത്വം പോലെ പ്രാധാന്യം അർ ഹിക്കുന്നതാണ് വ്യക്തിശുചിത്വം.നമ്മൾ മലയാളികൾ അക്കാര്യത്തിൽ ഏറെ മുന്നിലാണ് . നമമു‍‍ ടെ സംസ്കാരം, ആഘോഷങ്ങൾ ഇവയെല്ലാം ശുചിത്വത്തിന് പ്രാധാന്യം നൽകുന്നവയാണ്. അതുകൊണ്ട് തന്നെ പകർച്ചവ്യാധികൾ മുതലായ ദുരന്തങ്ങൾ കേരളത്തെ ഇടക്കാലം വരെ വേട്ടയാടിയിരുന്നില്ല.സാർസ് , ആന്ത്രാക്സ് മുതലായവ നമ്മൾ കേട്ടു പരിചയിച്ചവ മാത്രമാണ് . ബ്രിട്ടീഷ്ഭരണത്തിന്റെ ബാക്കിപത്രമെന്നോണം ഇവിടെ വേരുറപ്പിച്ച പാശ്ചാത്യസംസ്കാരം നമ്മുടെ ശുചിത്വ ശീലത്തിൽ അൽപ്പമെങ്കിലും വിള്ളൽ വീഴ്ത്തിയോഎന്ന്സംശയിക്കേണ്ടിയിരിക്കുന്നു.ഇക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് നിപ വൈറസ് കേരളസന്ദർശനം നടത്തിയത് . വവ്വാലുകളിലൂടെയാണ്പകർന്നത് . ഒരുമയോടെ നിപയെ നാം രോഗം തുരത്തി. ഇപ്പോൾ കേരളം കൊറോണ വൈറസിന്റെ പിടിയിലാണ് . ചൈനയിലെ വുഹാൻ ആയിരുന്നു ഇതിന്റെപ്രഭവകേന്ദ്രം.മൃഗങ്ങളുടെ മാംസത്തിലൂടെയാ ണ് കൊറോണ മനുഷ്യരിലെത്തിയത് . പല രാജ്യങ്ങളെയും തകർത്തെറി‍‍ ഞ്ഞ് കേരളത്തിലുമെത്തി സമൂഹവ്യാപനത്തിലേക്ക് കടക്കാതെ കൊറോണയെ ചെറുത്തുനിൽക്കാനാണ് നമ്മുടെ ശ്രമം.ഇവിടെയാണ് ശുചിത്വത്തിന് പ്രാധാന്യം. 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.തുമ്മുമ്പോഴും,ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം പൊത്തണം.അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ അനുനിമിഷം നാം കേൾക്കുന്നതാണ് . എന്നാൽ എന്തുകൊണ്ട് ഈ ശീലങ്ങൾ നേരത്തേ പാലിച്ചുകൂട?ജന്തുക്കളുടെ മാംസം നന്നായി വേവിച്ച ശേഷം മാത്രമേ കഴിക്കാവൂ.എന്നാൽ ചൈനാക്കാർ തിന്നുന്നതോപച്ചമാംസമാണ് താനും.പൊതുസ്ഥലങ്ങൾ ഇപ്പോഴെന്നല്ല എപ്പോഴും സൂക്ഷ്മജീവികളുടെ ആവാസസ്ഥാനമാണ് . പലപ്പോഴും ജനങ്ങൾ പലവിധ അസുഖങ്ങൾ വന്ന് മരിക്കാറുണ്ട് . അതിന്റെയൊന്നും യഥാർഥ ഉറവിടം തേടി നാം പോകാറില്ല എന്നതാണ് വാസ്തവം.കൊറോണകാലത്ത് നാം പാലിക്കുന്ന മുൻകരുതൽ എപ്പോഴുംപാലിക്കണം.ആശുപത്രികളിൽ ശുചിത്വംഅനിവാര്യമാണ് . പ്രാഥമികആരോഗ്യകേന്ദ്ര ളിൽ നിന്ന് പരിശോധനയ്ക്ക് വരുമ്പോൾ വീടിന് ചുറ്റും ചൂലുമായിഓടുന്നശീലമാണ്നമ്മുടേത് . പരിസരശു ചി ത്വം നമ്മുടെ കടമയാണ് . പ്രതിരോധമാണ് അനിവാര്യം.കൊറോണ പോകുമ്പോൾ ഈ ശീലങ്ങളും പോയാൽ ഫലം ആപത്തായിരിക്കും. വികസിത രാജ്യങ്ങളെപ്പോലും മുൾമുനയിൽ നിർത്തിയ ഈ വൈറസിനെ കരളുറപ്പുള്ള കേരളം ജാഗ്രതയോടെ നേരിടുന്നു . സേവനത്തിനായി ജീവൻ ത്യജിച്ച ലിനിയുടെ നാടാണിതെന്ന് അഭിമാനത്തോടെ ഓർക്കണം . ഈ കൊറോണാക്കാലം ഓർമ്മപ്പെടുത്തലായിരിക്കണം . ശുചിത്വ കേരളം,സുന്ദര കേരളം'’

ദേവിക എ ജെ
10 D ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം