പ്രവേശനോത്സവം

2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രവേശനോത്സവം 02/06/2025 തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.PTA പ്രസിഡന്റ് ശ്രീ സാബു.വി അധ്യക്ഷ പദം അലങ്കരിച്ചു.ബഹു. MLA കെ ആൻസലൻ നിലവിളക്ക് തെളിയിച്ച്‌ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ K .K ഷിബു,വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ബുക്ക്സ് of റെക്കോർഡ്‌സ് താരമായ സന്തോഷ്,പ്രിൻസിപ്പൽ ശ്രീമതി ദീപ്തി,HM ശ്രീ ജ്യോതിഷ് ജി എന്നിവർ സംസാരിച്ചു .തുടർന്ന് SSLC ഫുൾ A + നേടിയ കുട്ടികൾക്കും USS വിജയികൾക്കും NMMS വിജയികൾക്കും ഉപകാരങ്ങൾ നൽകി.തുടർന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വാഗതം ചെയ്തു .ഇന്നത്തെ പ്രവേശനോത്സവത്തിന്റെ മനോഹര കാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തിയത് Little Kites കുട്ടികളാണ്.ഇങ്ങനെ, ആഹ്‌ളാദത്തിന്റെ നിറവിൽ തുളുമ്പി, ഇന്ന് സ്കൂളിന്റെ ഓർമ്മകളിൽ ഒരസാധാരണ ദിനമായി ചേർന്നു.

പത്രങ്ങൾ

  1. ജന്മഭൂമി പത്രം സ്കൂളിൽ സ്പോൺസർ ചെയ്ത കൗൺസിലർ മഞ്ചൻതല സുരേഷ് ,പത്രപ്രതിനിധികൾ,ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു


സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയാണ് കണ്ടക്ട് ചെയ്തത്. ഈശ്വര പ്രാർത്ഥനയോടുകൂടി സ്പെഷ്യൽ അസംബ്ലിക്ക് തുടക്കം കുറിച്ചു. മുഖ്യ പ്രസംഗം നൽകിയത് ഹെച് എം ശ്രീ ജ്യോതിഷ് സാറാണ്. അതിനോടൊപ്പം തന്നെ സാർ പരിസ്ഥിതി സംരക്ഷണത്തിനെ പറ്റിയുള്ള അവബോധവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചില അറിവുകളും പകർന്നു നൽകി. അതിനോടൊപ്പം തന്നെ നമ്മുടെ സ്കൂളിൽ പുതുതായി ആരംഭിച്ച ബർത്ത് ഡേ ഗാർഡൻ പൂന്തോട്ട നിർമ്മാണം എന്ന പുതിയ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ തങ്ങളുടെ പിറന്നാള് ആഘോഷിക്കുന്നതിനായി സ്കൂളിലേക്ക് സമ്മാനിച്ച പൂച്ചെടികൾ സീനിയർ അധ്യാപികയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമായ ശൈലജ ടീച്ചർ ഏറ്റുവാങ്ങി. അതോടൊപ്പം തന്നെ ലഹരി വിരുദ്ധ സന്ദേശം പ്രദീപ് സാർ നൽകുകയും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി അന്നത്തെ സ്പെഷ്യൽ അസംബ്ലി അവസാനിച്ചു.

ബോധവൽക്കരണ ക്ലാസ് #1

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സന്തോഷിന്റെ നേതൃത്വത്തിലെ ട്വിസ്റ്റ് എന്ന സംഘടന ലഹരിക്കെതിരെ പപ്പറ്റ് ഷോ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ബോധവൽക്കരണ ക്ലാസ് നടത്തി.

ബോധവൽക്കരണ ക്ലാസ് #2

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശംഅനുസരിച്ചുള്ള പരിപാടികളുടെ ഭാഗമായി ട്രാഫിക് നിയമബോധവൽക്കരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രദീപ് സാറിൻറെ നേതൃത്വത്തിൽ ക്ലാസ് നടത്തി.

ബോധവൽക്കരണ ക്ലാസ് #3

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിന്റെ ഭാഗമായി കുട്ടികൾ യുപി/എച്ച്എസ്എസ് ക്ലാസുകൾ അനുസരിച്ച് ഗെയിം തുടങ്ങിയവയിലൂടെ ക്ലാസ് എടുത്തു പൊതുമുതൽ സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ് #4

ആരോഗ്യ ശീലങ്ങൾ എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു .

വായനാദിന അസംബ്ലി 2025

2025 ലെ വായനാദിന അസംബ്ലിയും ക്ലബ്ബുകളുടെ ഉദ്ഘാടനവും 19-06-2025 വ്യാഴാഴ്ച നടന്നു. മുഖ്യ അഥിതിയായി എത്തിയത് നിംസിന്റെ MD യും എഴുത്തുകാരനുമായ MS ഫൈലസൽഖാൻ അവർകളായിരുന്നു. അസംബ്ലി നടത്തിയത് 9 ബിയിലെ ആദർശിന്റെ നേതൃത്വത്തിൽ ആയിരുന്നു .രാവിലെ 11 മണിക്കു 10 ബിയിലെ ആദർശിന്റെ പ്രാർത്ഥനാഗാനവുമായാണ് അസംബ്ലി തുടങ്ങിയത്. HM ജ്യോതിഷ് സർ സ്വാഗത പ്രസംഗത്തിൽ വായനയുടെ ഗുണങ്ങളെ പറ്റി പ്രസംഗിച്ചു. അതിനുശേഷം പ്രദിപ് സർ മുഖ്യ അഥിതിയെ പരിചയപ്പെടുത്തി .പിന്നീട് മുഖ്യ അഥിതിയായ ശ്രീ ഫൈസൽഖാന്റെ അതിഗംഭീരമായ പ്രസംഗമായിരുന്നു .വായനയുടെ പല കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.എന്നിട്ടു തന്റെ 3 പുസ്തകങ്ങളും,ഒരു വൃക്ഷത്തൈയും ഗാന്ധിചിത്രവും അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. SPC യിലെ മുൻ ട്രെയ്നർ ശ്രീ ദേവൻ സാറിനെ പൊന്നാടയണിയിച്ചു സ്കൂൾ ആദരിച്ചു .PTA പ്രസിഡന്റ് ശ്രീ സാബു അധ്യക്ഷ പ്രസംഗവും വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ് ആശംസകളുമർപ്പിച്ചു.മഹേശ് സർ നന്ദി പറഞ്ഞു.

വായന വാര മത്സരത്തിൽ കഥാരചന മത്സരം നടന്നു.എച്ച്.എം രണ്ടാഴ്ച നടന്ന വിഷയത്തെ ഉൾപ്പെടുത്തി പൊതു ക്രോഡീകരണം നടത്തി.ജൂൺ 16ന് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.സാഹിത്യം എന്ന വിഷയത്തെ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി.ജൂൺ 18ന് കവിതാരചന നടത്തി.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു കായിക അധ്യാപകൻ ഷൈൻ സാറിൻറെ നേതൃത്വത്തിൽ കുട്ടികൾ യോഗാഭ്യാസം നടത്തി.

ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി

ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ലാസുകൾ സന്ദർശിച്ച് ലഹരിക്കെതിരെ ഡിജിറ്റൽ പ്രസന്റേഷൻ ലൂടെ ബോധവൽക്കരണം നടത്തി നെല്ലിമൂട് ന്യൂ എച്ച് എസ് എസ് ലെ എൻ.എസ്.എസ് കുട്ടികൾ നമ്മുടെ സ്കൂൾ സന്ദർശിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തി.

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ക്ലാസ് തല പുസ്തക പ്രദർശന മത്സരം സംഘടിപ്പിച്ചു സമ്മാനങ്ങൾ നൽകി