ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എനർജി ക്ലബ്ബ്
എനർജി ക്ലബ്ബ് ശ്രീമതി ബീന റ്റീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിനോട് ചേർന്നാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. പത്താം ക്ലാസ്സിലെ വിഷ്ണു.വി.എസ് ക്ലബ്ബ് ലീഡറായി പ്രവർത്തിക്കുന്നു. ഊർജ്ജ പ്രതിസന്ധി കുറയ്ക്കുവാൻ ഉള്ള ഊർജ്ജം പാഴാക്കാതെ ഉപയോഗിക്കാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിച്ചു. ഊ ർജ്ജോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ വേണ്ട പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30 ന് എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്തമായ യോഗം നടന്നു വരുന്നു.