ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/മിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മിത്രം

അമലും അമീറും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അമൽ പാവപെട്ട ഒരു കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ്. അവന്റെ അച്ഛൻ അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നെ മരിച്ചുപോയി. അവന് ഏക സഹായം അവന്റെ അമ്മ മാത്രമാണ്. അമീർ ഒരു പണക്കാരനായ വ്യക്തിയുടെ മകനാണ്. അവന്റെ അച്ഛൻ ഒരു ബിസിനസ് കാരനാണ്. അമലിന് ഈ പരിസ്ഥിതിയും അതിൽ ഉള്ള ജീവ ജന്തുക്കളെയും ഇഷ്ടമായിരുന്നു. പക്ഷേ, അമീറിന് പരിസ്ഥിതിയോട് വെറുപ്പായിരുന്നു. അതിലുള്ള ഒരു ജീവ ജന്തുക്കളെയും അമീറിന് ഇഷ്ടമില്ലായിരുന്നു അമൽ വഴിയരികിൽ ഒക്കെ മരങ്ങൾ നട്ടു പിടിപ്പിക്കും ആയിരുന്നു. പക്ഷേ, അമീർ എപ്പോഴും അതിനെ നശിപ്പിക്കും ആയിരുന്നു.അമൽ അവനോട് എപ്പോഴും പറയും എപ്പോഴും പറയും പരിസ്ഥിതിയും പ്രകൃതിയും ഒക്കെ നമ്മുടെ അമ്മ ആയതിനാൽ അതിനെ സംരക്ഷിക്കേണ്ടത് നാമാണ്. ഈ വാക്കുകൾക്ക് വില കൊടുക്കുകയില്ല.

ഒരു ദിവസം അവർ സ്കുളിൽ ഇരിക്കുമ്പോൾ അമിർ പറഞ്ഞു എന്റെ അച്ഛൻ നമ്മുടെ സ്വത്തിലുള്ള എല്ലാ മരങ്ങളും വെട്ടി മുറിച്ച് അവിടെ ഒരു വലിയ ഫാക്ടറി വയ്ക്കാൻ പോവുകയാണ്. അതോടെ നമ്മൾ കോടീശ്വരൻ ആകും. അപ്പോൾ അമൽ പറഞ്ഞു നമ്മുടെ ഈ പരിസ്ഥിതിയിലുള്ള ഒരു മരം പോലും മുറിക്കാൻ നമുക്ക് യോഗ്യത ഇല്ല. അത് മുറിക്കുന്നതിലൂടെ നമുക്ക് ഒരുപാട് നഷ്ടം ഉണ്ടാകും. നമുക്ക് നല്ല വായു ലഭിക്കില്ല. ഫാക്ടറിയിൽ നിന്നും വരുന്ന മാലിന്യ വായു ശ്വാസിച്ച് നമ്മൾ എല്ലാം നശിപ്പിച്ചു പോകും. എന്നാൽ അമിർ അതിനെ എതിർത്തു. അങ്ങനെ അവർ സ്കൂളിൽ നിന്നും മടങ്ങി. അമൽ അവന്റെ അമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പോൾ അവന്റെ അമ്മ അവനോട് പറഞ്ഞത് നിങ്ങളാണ് ഇപ്പോഴത്തെ തലമുറ ഇതിനെതിരെ പോരാടാൻ ഉള്ള അവകാശം നിങ്ങൾശക്ക്കുള്ളതാണ്. ഈ വാക്കുകൾ അമലിനെ കൂടുതൽ ശക്തിപ്പെടുത്തി. അങ്ങനെ അമൽ ഒരു തീരുമാനം എടുത്തു ഇതിനെതിരെ പോരാടാൻ. അവൻ അതിരാവിലെ എഴുന്നേറ്റ് അമീറിനെ അച്ഛന്റെ അടുത്തേക്ക് പോയി ശ്രമിച്ചു മലയാള കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും അയാൾ അത് മനസ്സിലാക്കിയില്ല. അപ്പോൾ അമലിന് വളരെയധികം സങ്കടമായി എന്നാലും അവൻ അതിൽ നിന്ന് പിന്തിരിയാൻ ശ്രമിച്ചില്ല. അവൻ ഈ വിവരം മാധ്യമങ്ങളോട് അറിയിച്ചു. അവർ ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. അയാട്ട ബിസിനസ് സ്ഥാപനങ്ങൾ തകരാതിരിക്കാൻ വേണ്ടി അയാൾ ഇതിൽ നിന്നും പിന്തിരിയാൻ തീരുമാനിച്ചു. അങ്ങനെ ഈ പരിസ്ഥിതിയെ സംരക്ഷിച്ചത് അമലിന് വളരെയധികം സന്തോഷമായി.അവനെ ആ നാട് തന്നെ അഭിനന്ദിച്ചു.

അനീഷ.പി
10 B ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ