കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്കൊരു മടക്കയാത്ര

പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര

                 പ്രകൃതി യിലേക്ക്  മടങ്ങുക എന്നത് കൊണ്ട് അർത്ഥ മാക്കുന്നത്  പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകഎന്നതാണ്. അതായത് പ്രകൃതിയെ സംരക്ഷിക്കുക. ജീവിതം പച്ചപിടികുനത് മണ്ണിലാണ്.മണ്ണിൽ അഭയം തേടുന്ന  ജീവജാലങ്ങൾ ആണ് മണ്ണിനെ മണ്ണാ ആകുന്നത് . പ്രകൃതി  സംരക്ഷണം എന്നത്  മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്വം മാത്രമല്ല മറിച്ചു മനുഷ്യനോടും സഹജീവിയോടുള്ള ഉത്തരവാദിത്വമാണ്. മനുഷ്യകുലം ഇല്ല എങ്കിലും  ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കും.  എന്നാൽ ഭൂമി അല്ലാതെ  വേറെ ഒരു വാസസ്ഥലം  ഇല്ല എന്നത് മനുഷ്യർ ഓർക്കുന്നത്  നല്ലതാണ്. പ്രകൃതിയുടെ മേൽ  കൈവരിച്ച  ഓരോ വിജയത്തിലും ഭൂമി നമ്മോട് പകരം ചോദിക്കും പ്രളയം ആയും മറ്റും . ഒരു മരമെങ്കിലും  പ്രകൃതിക്കുവേണ്ടി നമ്മൾ തിരിച്ചു നൽകാം അതിലൂടെ  നാം നമ്മെ തന്നെയാണ് ആണ് സംരക്ഷിക്കുന്നത്. ഒരു ഇരുപത് വർഷങ്ങൾക്കു മുമ്പുള്ള എത്രയോ  ജലസ്രോതസ്സുകളാണ് ഇന്ന് നിലവിലുള്ള ത്. ബാക്കിയുള്ള പുഴയുടെയും  നദികളുടെയും  വയലുകളുടെ യും  അവസ്ഥ കണ്ടില്ലേ. ജലസ്രോതസുകളുടെ മലിനീകരണം മൂലം ഇന്ന് നാം  കുടിവെള്ളക്ഷാമം  അനുഭവിച്ചു തുടങ്ങി. അന്നവും കുടിവെള്ളവും ഇന്ന് നമുക്ക് അന്യമായി കൊണ്ടിരിക്കുന്നു. വയലുകളും കുന്നുകളും മാറ്റി  ഇന്ന്  കോൺക്രീറ്റ്  കെട്ടിടങ്ങളാണ് എങ്ങും. ഭൂമി ചൂട് കൂടുന്നു എങ്ങും  വിഷമായ  അവസ്ഥ. ഇതിൽ നിന്ന് മോചനം നേടേണ്ട സമയം കഴിഞ്ഞിരിക്കുന്നു . നമ്മുടെ പുഴകളേയും തടാകങ്ങളുടെയും   വയലുകളെ യും  തിരിച്ചു കൊണ്ടു വന്നാൽ നമുക്ക് നമ്മുടെ അന്നവും  കുടിവെള്ളവും  സംരക്ഷിക്കാൻ കഴിയും . പ്രകൃതിയിൽ മരങ്ങൾ നട്ടാൽ നമുക്ക് ശുദ്ധവായുവും ഒരു പരിധിവരെ പ്രളയവും  മണ്ണൊലിപ്പും തടയാൻ നമുക്ക് കഴിയും. നമ്മുടെ  പ്രകൃതിയുടെ സമ്പത്തായ ശുദ്ധവായുവും ജലവും മലിനം അല്ലാത്ത പുഴകളേയും  ഭൂമിയേയും നമ്മുടെ  വരും തലമുറയ്ക്ക് നമുക്ക്  കൈമാറാം.
        വെന്തുരുകുന്ന ചൂടിൽ ഭൂമി നമ്മളോട്  പറയുന്നത് ഒന്നു നോക്കൂ."മുറിച്ചെടുത്ത മരങ്ങളും  കിളച്ചു മാറ്റിയ കുന്നുകളും  വാരിയെടുത്ത മണലുകൾ ഉം തിരികെ തന്നാൽ വേനൽ ചൂട് ഞാൻ മടക്കി എടുക്കാം."
           നാളത്തെ  നന്മയ്ക്ക് ആയി നമുക്ക്  നമ്മുടെ പ്രകൃതിയേയും അമ്മയായ നമ്മുടെ ഭൂമിയേയും  എന്നും  സംരക്ഷിക്കാം.
                                               ഗൗരി . എ. ആർ  
                                                    III :B

കോൺകോഡ് ഹയർ സെക്കൻഡറി സ്കൂൾ

                                       ചിറമനേങ്ങാട്