കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ
            സമയം ആറര ആയി.ഇത് എട്ടാമത്തെ തവണയാണ് സമയം നോക്കുന്നത്സ്ഥലം എത്താനായിക്കൊണ്ടിരിക്കുന്നു .മനസിൽ സന്തോഷം അലതല്ലുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ.ബസ്സിനു വേഗത ഇല്ലാത്തതു പോലെ .ഞാൻ പുറത്തേക്കു ഒന്നു കണ്ണോടിച്ചു.എല്ലാം മാറിയിരിക്കുന്നു.പത്തു കൊല്ലമായി നാടു കണ്ടിട്ട്. ആരെല്ലാം ഉണ്ട്,ആരൊക്കെ പോയി എന്നറിയില്ല.മനസിൽ ഓർമകൾ........
       ഒരു നീണ്ട  നെടുവീർപോടെ സീറ്റിൽ ചാരിയിരുന്നു.വീണ്ടും സമയം നോക്കുന്നു.പെട്ടെന്നാണ് കണ്ടക്ടർ സ്ഥലം വിളിച്ചു പറയുന്നത്.സന്തോഷത്തോടെ ചാടി എണീക്കുന്നു.ബാഗും എടുത്ത് വണ്ടിയിറങ്ങി.ചുറ്റും നോക്കി.മൊയ്തീൻക്കാടെ ചായ കടയും,സതീഷേട്ടന്റെ തുന്നൽ കടയും മാത്രമുണ്ട് മാറ്റമില്ലാത്തത്.ബാക്കിയെല്ലാം മാറിയിരിക്കുന്നു.തിരിച്ചറിയാത്തവിധം രണ്ടു മിനിറ്റു ഞാൻ അവിടെയെല്ലാം നോക്കി കണ്ടു. ചുറ്റും കണ്ണോടിച്ചു എന്നിട്ട് മൊയ്തിൻക്കാടെ ചായകടയിൽ കയറി ഇപ്പോഴും ആ ചെറിയ കണ്ണാടിപ്പെട്ടിയുണ്ട് അതിൽ പലഹാരങ്ങളും ഉണ്ട് പണ്ട് അമ്മയുടെ കയ്യും പിടിച്ച് വരാറുണ്ട് പലഹാരം വാങ്ങാറില്ല കാണാറേ ഉള്ളൂ അമ്മയോടൊപ്പം വരുന്നത് കട്ടൻ ചായ തൂക്കുപാത്രത്തിൽ വാങ്ങാനാണ് കണ്ണ് ചില്ലു പെട്ടിയിൽ ആയിരിക്കും ഇത് കണ്ട അമ്മ പറയും പണി കഴിഞ്ഞ് വരുമ്പോൾ അമ്മ മോന് വാങ്ങി തരാം കേട്ടോ ഞാൻ സന്തോഷത്തോടെ തലയാട്ടും എന്താ വേണ്ടത് പെട്ടന്ന് ഒരു ശബ്ദം ഞാൻ പറഞ്ഞു ഒരു ചായ വേറേ എന്തെങ്കിലും അയാൾ ചോദിച്ചു വേണ്ട എന്ന് ഞാൻ പറഞ്ഞു എന്നിട്ട് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൻ്റെ സൈഡിൽ ഞാൻ ഇരുന്നു ചായ കുടിച്ചു അവിടെ നിന്നും ഇറങ്ങി പാടവരമ്പത്തുകൂടെ നടന്നു. 
         അമ്മയുടെ കയ്യും പിടിച്ച് നടക്കുമ്പോൾ ചുറ്റും പച്ചപരവതാനി വിരിച്ചത് പോലെയാണ് മാക്കാച്ചി തവളകളെയും കൊക്കുകളെയും പലതരം പക്ഷികളെയും കാണാം പക്ഷേ ഇപ്പോൾ ഒന്നിനേയും കാണുന്നില്ല അവരെല്ലാം എവിടെ പോയതു? അതിപ്പോൾ പാടമെവിടെ വരമ്പു മാത്രമുണ്ട് കൃഷി എവിടെ? പണിക്കാരി പെണ്ണുക്കൾ എവിടെ ?കൊയ്തെവിടെ ?എൻ്റെ അമ്മയും ഇവിടെത്തെ കൂലി പണിക്കാരിയാണ് സ്കൂളിൽ പഠിക്കുമ്പോൾ ഫീസടയ്ക്കാൻ പൈസയില്ലാതെ ക്ലാസ്സിനു പുറത്തു നിൽക്കുമ്പോൾ ഓടി കിതച്ച് വിയർ തൊലിച്ച് അമ്മ വരും ഫീസ് കൊടുക്കാൻ ചെളി പറ്റിയ പൈസ എൻ്റെ കയ്യിൽ തരും ..ഇന്നു ഞാൻ മുംബയിൽ ഒരു വലിയ കമ്പിനിയിൽ ഓഫീസറായി ജോലി നോക്കുന്നു അതിനു കാരണം എൻ്റെ അമ്മയാണ് അമ്മയുടെ വിയർപ്പാണ് പക്ഷേ അത് കാണാൻ അമ്മയ്ക്ക് കഴിഞ്ഞില്ല ദീനം വന്ന് അമ്മ മരിച്ചപ്പോൾ അമ്മയുടെ കർമ്മങ്ങളെല്ലാം കഴിഞ്ഞ ഉടൻ തന്നെ ഞാൻവണ്ടികയറിയതാണ് പിന്നെ ഇപ്പോഴാണ് ഇവിടെക്കു വരുന്നത് ഇത്രയും കാലത്തിൽ ദുഷിച്ചതും നല്ലതുമായ ഓർമകൾ. ഓർമകൾ അയവിറക്കിനടന്നതു കൊണ്ട് വീട് എത്തിയതറിഞ്ഞില്ല അമ്മയില്ലാത്ത വീട്......അല്ല..  അമ്മയുടെ ഓർമകൾ ഉള്ള എൻ്റെ വീട്.
ഫിദ ഫാത്തിമ കെ.എസ്
8 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ