കോവിഡ് പശ്ചാത്തലത്തിൽ
കോവിഡ് കാല പ്രവർത്തനങ്ങൾ
- 2020-21 അധ്യയന വർഷാരംഭം വിക്ടേഴ്സ് ക്ലാസുകൾ ആരംഭിച്ചപ്പോൾ SMC യുടെ ഇടപെടലിലൂടെ 6 കുട്ടികൾക്ക് പൂർവ്വ വിദ്യാർഥിയായ ഫാ. സന്തോഷ് ജോർജ് ടി.വി സമ്മാനിച്ചു.
- വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ എല്ലാ കുട്ടികൾക്കും വിക്ടേഴ്സ് ക്ലാസ് കാണാൻ സൗകര്യം ലഭിച്ചു.
- കിറ്റ്, പാഠ പുസ്തകങ്ങൾ എന്നിവ SMC യുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.
- വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അധ്യാപകർകുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകളിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്ഥലവാസികളായ അധ്യാപകർ
സന്ദർശിച്ച് കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കി.
- ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി.
- BRC തല ചിത്രരചനാ മത്സരത്തിൽ ശ്രീനന്ദ S സമ്മാനം നേടി.
- ശിശുദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗമത്സരം, ഉപന്യാസ മത്സരം എന്നിവയിൽ കശ്യപിനാഥ് R ഒന്നാം സ്ഥാനം നേടി.
- ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
- 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിൻെറ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിൻെറ നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി.
* എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി.
എല്ലാ മാസവും ഓൺലൈൻ ക്ലാസ് PTA നടത്തി.
* ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചനയിൽ (സബ്ജില്ല) അനാമിക വിനോദ് ( UP)
ഒന്നാം സ്ഥാനം നേടി.
* ജീവചരിത്രക്കുറിപ്പ് രചനയിൽ ആദിത്യൻ ബിനു രണ്ടാം സ്ഥാനം നേടി.
* സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനം ഭംഗിയായി നടത്തി. നവംബർ 1 ന്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്
PTA പൊതുയോഗം നടത്തി. തൊഴിലുറപ്പ് പ്രവർത്തകർ ,DYFI പ്രവർത്തകർ ,
SMC അംഗങ്ങൾ എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി
ക്ലാസ് റൂമുകൾ സജ്ജീകരിച്ചു.
* കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ക്ലാസുകൾ നടന്നു.
ഒരു കുട്ടിക്ക് പോലും നാളിതു വരെ സ്കൂളിൽ നിന്ന് കോവിഡ് പിടിപെട്ടില്ല.
*രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ നടത്തിയ സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ
ശ്രീഹരി. R രണ്ടാം സ്ഥാനം നേടി. (L.P. വിഭാഗം)
* അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അനന്ദു A K(UP), ശ്രീഹരി R (LP) എന്നിവർ പങ്കെടുത്തു.