കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/ചിന്നുവിൻെറ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിൻെറ സംശയങ്ങൾ

അമ്മുവും ചിന്നുവും കൂടുകാരാണ്.ഒരു ‍ദിവസം ചിന്നു അമ്മുവിനോട് ചോദിച്ചു " അമ്മൂ എന്താണ് പരിസ്ഥിതി, നീ എനിക്ക് ഒന്ന് പറഞ്ഞ് തരാമോ?”അമ്മു സന്തോഷത്തോടെ മറുപടി നൽകി "അതിനെന്താ പറഞ്ഞു തരാമല്ലോ".അമ്മു പറഞ്ഞു തുടങ്ങി "പരിസ്ഥിതി എന്നത് ദൈവം നമുക്ക് തന്ന ഒരു അമൂല്യ നിധി ആണ്. അതി രാവിലെ സൂര്യൻെറ കൂടെ എത്തുന്ന കുിളികളുടെ മധുര ഗീതങ്ങളും വൃക്ഷലതാധികളെ തഴുകി ഉണർത്തുന്ന ഇളം കാറ്റും കണ്ണിന് കുളിർമയേകുന്ന പച്ചപ്പകളും നീ ശ്രദ്ധിച്ചിട്ടില്ലേ ,കൂടാതെ സർവ്വ ജീവജാലങ്ങൾക്കും വാസസ്ഥലം തരുന്നതും അമ്മയായ ഈ പരിസ്ഥിതി തന്നെയാണ്”.

"പക്ഷെ ......നമ്മുടെ പരിസ്ഥിതിയെ നാം തന്നെ ചൂഷണം ചെയ്യുന്നു. അമ്മൂ നീ എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മനസ്സിലാക്കിതരാം കേട്ടോളൂ മനുഷ്യർ മരം വെട്ടി പച്ചപ്പുകൾ ഇല്ലാതാക്കുന്നു,അങ്ങനെ മഴ കുറയുന്നു.മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ജലസ്രോതസ്സുകൾ ഇല്ലാതാകുന്നു.പ്രകൃതി ആകെ താളം തെറ്റുന്നു”.

“ അപ്പോൾ ഇനി നാം എന്ത് ചെയ്യും അമ്മൂ" ചിന്നു അവളോട് ചോദിച്ചു നമുക്കാവുന്ന രീതിയീൽ നമ്മുടെ പരിസ്ഥിതിനാം സംരക്ഷിക്കണം.നമുക്ക് ഒരേ മനസ്സോടെ അതിനായി പ്രവർത്തിച്ചാൽ എല്ലാം നേരെയാകും”.

അഫ്രമർസിൻ
4 A എസ്സ്.കെ.വി.യൂ.പി.സ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ