കോറോം ദേവീ സഹായം എ യു പി സ്കൂൾ/Say No To Drugs Campaign
കോറോം ദേവീസഹായം യു പി സ്കൂളിലെ ലഹരി വിരുദ്ധ റാലി 2022 നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും റാലിയുടെ ഭാഗമായി. റാലിയോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും ,ലഹരി വിരുദ്ധ ഫ്ലാഷ് മോബും നടന്നു.. കോറോം ഗ്രാമത്തിലെ 2 പ്രധാന കവലകളിൽ ഫ്ലാഷ് മോബ് നടന്നു.. ഫ്ലാഷ് മോബിൽ ഇരുപതോളം കുട്ടികൾ പങ്കെടുത്തു..





ലഹരി വിരുദ്ധ കേരളം പരിപാടിയോടനുബന്ധിച്ച് എല്ലാ കുട്ടികളും വീടുകളിൽ ദീപം തെളിയിച്ചു. 27/10/2022 വ്യാഴാഴ്ച രാവിലെ 10:30 ന് ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. പയ്യന്നൂർ എസ് ഐ കെ പി രമേശ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.. നൂറോളം കുട്ടികൾ പങ്കെടുത്തു.