മഹാമാരി

രണ്ടു പ്രളയത്തെ നേരിട്ട കേരളം,
ഇന്നിതാ മഹാമാരിയെ നേരിടുന്നു..
കൊറോണയെന്ന മഹാവിപത്തിനെ,
ഭയമല്ല വേണ്ടത്, ജാഗ്രതയാണ്.
പത്തായിരത്തോളം പേരുടെ,
ജീവനെടുത്ത കൊറോണ എന്ന,
ഈ മഹാമാരിയെ പ്രതിരോധിക്കാം..
അതിജീവിക്കാം ഈ ഭൂമിയിൽ നിന്നും..
ഈ മഹാവിപത്തിനെ തുടച്ചു നീക്കാം.
മുൻകരുതലുകളെടുക്കാം, മുന്നോട്ടുനീങ്ങാം..
കൈ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകാം..
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ-
ടിഷ്യു ഉപയോഗിച്ച് മറയ്ക്കാം..
സാമൂഹിക അകലം പാലിക്കാം..
വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാം..
മാറ്രാം നമുക്കീ മഹാമാരിയെ..
നിപയെയും പ്രളയത്തെയും നേരിട്ടപോലെ,
കൊറോണയെയും നമുക്ക് നേരിടാം.
സുന്ദരമായൊരു നാളേക്ക് വേണ്ടി..
കൈകൂപ്പി പ്രാർത്ഥിക്കാം..
പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും-
പാലിക്കാം, കൊറോണയെ തോൽപ്പിക്കാം.

അനന്യ കെ
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത