കൊറോണ എന്ന മഹാമാരി
ലോകം മുഴുവനും പടരുമ്പോൾ
നമുക്കൊന്നിച്ചു പൊരുതീടാം
ഈ മഹാമാരിയെ ചെറുത്തീടാം
വ്യക്തിശുചിത്വം പാലിക്കുക വഴി
വൈറസ് വ്യാപനം തടഞ്ഞീടാം
കൈകൾ സോപ്പിട്ടു കഴുകീടാം
കൊറോണ വൈറസിനെ നശിപ്പിക്കാം
സർക്കാർ നിർദ്ദേശം പാലിച്ചീടാം
ലോക്ഡൌൺ കാലം വീട്ടിലിരിക്കാം
വീട്ടിലിരുന്നു സുരക്ഷിതരാവാം
നല്ലൊരു നാളെയെ വരവേല്ക്കാം