കൊറോണ
കാലനായി കറങ്ങി നടക്കുന്ന കീടമേ , നിൻ പേരാകുന്നു കൊറോണ . ആലിംഗനങ്ങളും ഹസ്തദാനങ്ങളും പ്രിയ സംസാരങ്ങളും വിഷമയമാക്കിയ നീ ബന്ധങ്ങളെ ബന്ധനങ്ങളാക്കി . പള്ളിക്കൂടങ്ങളെ അടച്ചുപൂട്ടി . വീടുകളോ തടവറകളായി . മനസ്സുകളെ മൌനംകൊണ്ട് പൂട്ടി - വൽമീകത്തിൽ തപസിനിരുത്തി നീ . സഔഹൃദം കൊതിച്ച നെഞ്ചകം നിശ്ചലം, കൊഞ്ചിച്ചിരിയും കളിയും കലഹവും - എല്ലാം കവർന്നെടുത്ത നീ മിടുക്കി . ലോകം മുട്ടുമടക്കി പക്ഷേ ,തളരില്ല ഞാൻ -തകർത്തിടും .
ശ്രീയാഗിരി ക്ലാസ്സ് 4